ലൂസിഫര്‍ തെലുങ്കില്‍..; ചിരഞ്ജീവിക്കൊപ്പം പ്രിയാമണിയും.. !

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ലൂസിഫര്‍. ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുന്നുണ്ട്. ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ചിരഞ്‍ജീവിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രം ആരു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതേകുറിച്ച്‌ ചില സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ കഥാപാത്രം തെലുങ്കില്‍ പ്രിയാമണിയായിരിക്കും ചെയ്യുക എന്നാണ് വിവരം. ധനുഷ് നായകനായി എത്തിയ അസുരന്റെ തെലുങ്ക് റീമേക്ക് 'നാരപ്പ'യില്‍ വെങ്കടേഷ് ദഗുബാടിയോടൊപ്പം പ്രിയാമണിയാണ് നായികയായി എത്തുന്നത്. തമിഴില്‍ ധനുഷിന്റെ നായികയായി എത്തിയത് മഞ്ജുവാര്യര്‍ തന്നെയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!