ഇമാറാത്ത് ക്രിക്കറ്റില്‍ മലയാളിത്തിളക്കം; അയര്‍ലന്‍ഡിനെ നേരിടുന്ന ടീമില്‍ മലയാളികള്‍ മൂന്ന്
ദുബൈ: അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ യു.എ.ഇ ടീം ഇന്നിറങ്ങുമ്ബോള്‍ പ്രതീക്ഷ മുഴുവന്‍ മലയാളി താരങ്ങളിലാണ്. സെഞ്ച്വറി നേട്ടത്തിലൂടെ ടീമിന് തകര്‍പ്പന്‍ വിജയമൊരുക്കിയ മലയാളി താരം റിസ്വാന് റഉൗഫ്, സ്കോട്ട്ലന്‍ഡിനെതിരെ അര്‍ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ബാസില്‍ ഹമീദ്, മികച്ച ബാറ്റ്സ്മാനും മീഡിയം പേസറുമായ അലിഷാന്‍ ഷറഫു എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.
136 പന്തില്‍ 109 റണ്‍സെടുത്ത് ടീമിന് വീരോചിത വിജയം സമ്മാനിച്ച റിസ്വാെന്റ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ച പരിശീലകന് റോബിന് സിങ് ഞായറാഴ്ച അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ മത്സരവും ജയിച്ചുകയറുമെന്ന ആത്മവിശ്വാസത്തിലാണ്.
ആദ്യമത്സരത്തില്‍ ആറ് വിക്കറ്റ് വിജയം നേടിയ ടീമിന് കരുത്തായത് മലയാളി താരം റിസ്വാന് അടിച്ചെടുത്ത സെഞ്ച്വറി പ്രകടനംതന്നെയാണ്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സൈദാര്‍ പള്ളി സ്വദേശിയായ റിസ്വാന് രണ്ടു വര്‍ഷം മുമ്ബാണ് യു.എ.ഇ ദേശീയ ടീമില്‍ ഇടം നേടുന്നത്. യു.എ.ഇയുടെ കുപ്പായത്തില്‍ നേപ്പാളിനെതിരെയാണ് ഇൗ മലയാളി താരം ആദ്യമായി പാഡണിഞ്ഞത്.
ആദ്യ കളിയില്‍ ഇറങ്ങിയില്ലെങ്കിലും ടീമിലെ കരുത്തുറ്റ ബാറ്റ്സ്മാനാണ് കോഴിക്കോട് സ്വദേശിയായ ബാസില്‍ ഹമീദ്. 2019ല്‍ ദേശീയ ടീമില്‍ ഇടം നേടിയ ഇൗ മലയാളി ഷാര്‍ജ സ്റ്റേഡിയത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയാണ് കഴിവ് തെളിയിച്ചത്. അമേരിക്ക, ഒമാന്‍, നമീബിയ എന്നീ ടീമുകള്‍ക്കെതിരെയും ബാസില്‍ യു.എ.ഇക്ക് പാഡണിഞ്ഞു. ഓഫ് സ്പിന്നര്‍ കൂടിയാണ് ബാസില്‍.
പത്താം വയസ്സ് മുതല്‍തന്നെ യു.എ.ഇയിലെ ക്രിക്കറ്റ് ടീമുകളില്‍ സ്ഥിര സാന്നിധ്യമായ കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ അലിഷാന്‍ ഷറഫു അയര്‍ലന്‍ഡിനെതിരെ ദേശീയ ടീമില്‍ അരങ്ങേറ്റ മത്സരം കളിച്ച സന്തോഷത്തിലാണ്. മൂന്ന് വര്‍ഷമായി യു.എ.ഇ അണ്ടര്‍ 19 ടീം അംഗമായിരുന്നു. ഫെബ്രുവരിയില്‍ നടന്ന ടി20 മത്സരങ്ങളില്‍ അഞ്ച് മാച്ചുകളിലാണ് അലിഷാന്‍ യു.എ.ഇക്ക് വേണ്ടി പാഡണിഞ്ഞത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam