അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു : അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം ആറാം പാതിരാ

കഴിഞ്ഞ വര്ഷം റിലീസ് ആയ മലയാളത്തിലെ മികച്ച ത്രില്ലറുകളില്‍ ഒന്നായി മാറിയ അഞ്ചാം പാതിരിയുടെ രണ്ടാം ഭാഗം എത്തുന്നു. ആറാം പാതിരാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു എന്ന കുറിപ്പോടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മിഥുന്‍ തന്നെയാണ്.

ഷൈജു ഖാലിദ് ഛായാഗ്രാഹകന്‍ ആയി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാം തന്നെയാണ്. ആദ്യം ഭാഗം നിര്‍മിച്ച ആഷിഖ് ഉസ്മാന്‍ തന്നെയാണ് ആറാം പാതിരായും നിര്‍മിക്കുന്നത്. ആദ്യം വലിയ വിജയമായി തീര്‍ന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!