ഒമ്ബതാം സെക്കന്‍ഡില്‍ ഗോള്‍ നേടി ചരിത്രം എഴുതി ടര്‍സ്നോവ്

ഐലീഗില്‍ ഇന്ന് ചരിത്രം തിരുത്തി കൊണ്ട് വേഗതയാര്‍ന്ന ഗോള്‍ പിറന്നു. ട്രാവുവും റിയല്‍ കാശ്മീരും തമ്മില്‍ നടന്ന മത്സരത്തില്‍ ആണ് ലീഗ് ചരിത്രത്തിലെ വേഗതയാര്‍ന്ന ഗോള്‍ പിറന്നത്‌. മത്സരം തുടങ്ങി ഒമ്ബതാം സെക്കന്‍ഡില്‍ ട്രാവുവിന്റെ താജികിസ്താന്‍ താരം കോമ്രോണ്‍ ടര്‍സ്നോവ് ആണ് ഗോള്‍ നേടിയത്. രണ്ട് സീസണ്‍ മുമ്ബ് കറ്റ്സുമി യുസ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ നേടിയ 13ആം സെക്കന്‍ഡിലെ ഗോളാണ് ഇതോടെ ചരിത്രമായത്.

ബോക്സിന് പുറത്ത് നിന്നുള്ള ഗംഭീരമായ ഷോട്ടില്‍ നിന്ന് ആണ് ടര്‍സ്നോവ് ഗോള്‍ കണ്ടെത്തിയത്. എങ്കിലും വിജയം നേടാന്‍ ട്രാവുവിനായില്ല. 1-1ന്റെ സമനിലയിലാണ് കളി അവസാനിച്ചത്. ഒമ്ബതാം സെക്കന്‍ഡിലെ ഗോളിന് രണ്ടാം പകുതിയില്‍ മാത്രമാണ് റിയല്‍ കാശ്മീരിന് മറുപടി നല്‍കാന്‍ ആയത്. റൊബേര്‍ട്സന്റെ വക ആയിരുന്നു സമനില ഗോള്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!