പേഴ്സണല്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു മാര്‍പാപ്പ മാമോദീസ ചടങ്ങ് ഒഴിവാക്കി

വത്താക്കാന്‍:യുടെ പേഴ്സണല്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. വത്തിക്കാന്റെ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ മാമോദീസ ചടങ്ങുകള്‍ മാര്‍പാപ്പ ഒഴിവാക്കി. മാര്‍പാപ്പ ഡോക്ടറുമായി അവസാനമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടത് എപ്പോഴെന്ന് വ്യക്തമാല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശനിയാഴ്ചയാണ് പേഴ്സണല്‍ ഡോക്ടര്‍ ഫാബ്രിസിയോ സോക്കോര്‍സി മരിച്ചത്. 78 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് ഡോക്ടറുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡിസംബര്‍ മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

സോക്കോര്‍സി അടുത്തിടെ മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല, പോപ്പിന്റെ വത്തിക്കാന്‍ വസതിയില്‍ നിന്നും ഏറെ അകലെയുള്ള റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോക്ടര്‍ മരിച്ചത്. ബുധനാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ ഹില്ലില്‍ നടന്ന കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഞ്ച് പേര്‍ക്ക് വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!