തീയെടുത്തത് നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കണ്‍മണിയെ; ആറ്റു നോറ്റുണ്ടായ മകള്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുരുകി ഹിരാലാല്‍-ഹിര്‍കന്യാ ദമ്ബതികള്‍

മുംബൈ: മഹാരാഷ്ട്ര ഭണ്ഡാര ജില്ലാ ആശുപത്രിയിലെ അഗ്‌നിബാധയില്‍ മരിച്ചവരില്‍ 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കണ്‍മണിയും. ഹിരാലാല്‍ - ഹിര്‍കന്യാ ദമ്ബതികള്‍ക്കാണ് ആറ്റുനോറ്റുണ്ടായ കണ്‍മണിയെ നഷ്ടമായത്. ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പിന്നിട്ട മകളെ തീ എടുത്തപ്പോള്‍ വെന്തുരുകുകയാണ് ഈ മാതാപിതാക്കള്‍.

മൂന്ന് ശിശുക്കള്‍ ജനിക്കുന്നതിനു മുന്‍പേ നഷ്ടപ്പെട്ട ദമ്ബതികള്‍ക്ക് ഈ മാസം ആറിനാണു പെണ്‍കുഞ്ഞു പിറന്നത്. ജീവിതം സന്തോഷത്തിന്റെ നാളുകളുടേതായെന്ന് ഉറപ്പിച്ചപ്പോഴാണ് ഇവരെ തേടി വലിയ ദുരന്തം എത്തിയത്. ഏഴാം മാസത്തില്‍ ജനിച്ച കുഞ്ഞിനു ഭാരം കുറവായതിനെത്തുടര്‍ന്നാണ് ഭണ്ഡാര ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ നവജാത ശിശുക്കളുടെ ഐസിയുവിലുണ്ടായ അഗ്‌നിബാധയില്‍ ഈ കുഞ്ഞുള്‍പ്പെടെ 10 ശിശുക്കള്‍ മരിക്കുക ആയിരുന്നു.

വീട്ടില്‍ ശുചിമുറി ഇല്ലാത്തത്തിനാല്‍ പൊതുശുചിമുറിയില്‍ പോയി മടങ്ങവേ വീണതാണു നേരത്തേ പ്രസവിക്കാന്‍ കാരണം. മകള്‍ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്നു ഹിര്‍കന്യ ഇനിയും മോചിതയായില്ലെന്നു ഹരിലാല്‍ കണ്ണീരോടെ പറയുന്നു. ഭണ്ഡാര സകോളി താലൂക്കിലെ ഉസ്ഗാവ് നിവാസികളായ കൂലിവേലക്കാരാണ് ഇരുവരും.

അതിനിടെ, തീപിടിത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ജില്ലാ ബന്ദ് നടത്തി. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ വിമര്‍ശനവുമായി ശിവസേന മുഖപത്രമായ 'സാമ്ന'യും രംഗത്തെത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!