ജോലിക്ക് അഭിമുഖത്തിന് എത്തിയവരെ കാത്തിരുന്നത് കുട്ടയും മണ്‍വെട്ടിയും കൊടുവാളും; തെങ്ങുകയറിയും വാഴയ്ക്ക് കുഴിയെടുത്തും കാട് വെട്ടിത്തെളിച്ചും ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ത്ഥികള്‍

ചിറ്റൂര്‍: ജോലിക്കുള്ള അഭിമുഖത്തിനെത്തിയപ്പോള്‍ പതിവു രീതിയിലുള്ള കാര്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം എരുത്തേമ്ബതി ഐഎസ്ഡി ഫാമിലെത്തിയ ഉദ്യോഗാര്‍ത്ഥികളും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച്‌ കൂടിക്കാഴ്ചയ്ക്ക് എത്തിയവരെ കാത്തിരുന്നത് ചോദ്യങ്ങളായിരുന്നില്ല. മറിച്ച്‌ മണ്‍വെട്ടിയും പാരയും കൊടുവാളും കുട്ടയുമെല്ലാമായിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ കുഴിയെടുക്കാനും കാടുവെട്ടി തെളിക്കാനും തെങ്ങുകയറാനും പറഞ്ഞപ്പോള്‍ പലരും ഞെട്ടി.

എന്നാല്‍ഡ നിര്‍ദ്ദേശം ലഭിച്ചതോടെ ജോലിക്ക് വേണ്ടിയുള്ള കഠിനാധ്വാനം തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി എരുത്തേമ്ബതി ഐഎസ്ഡി ഫാമില്‍ നടക്കുന്ന സ്ഥിരം തൊഴിലാളികളുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ചയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായത്.പുരുഷന്മാര്‍ക്ക് 10 മിനിറ്റിനുള്ളില്‍ നിശ്ചിത അളവില്‍ വാഴക്കുഴിയെടുക്കല്‍, തെങ്ങിനു തടമെടുക്കല്‍, കാടുവെട്ടിത്തെളിക്കല്‍, തെങ്ങുകയറ്റം എന്നിവയായിരുന്നു. സ്ത്രീകള്‍ക്ക് ആദ്യ മൂന്ന് ഇനങ്ങളും തെങ്ങു കയറ്റത്തിനു പകരം കുട്ടയില്‍ മണ്ണ് ചുമക്കലുമായിരുന്നു.

എംപ്ലോയ്‌മെന്റ് മുഖേനയാണ് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. 60 ഒഴിവുകളിലേക്കായി 515 പേര്‍ക്ക് കത്തയച്ചു. 492 ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വനിതകള്‍ക്ക് 43 ഒഴിവുകളും പുരുഷന്മാര്‍ക്ക് 17 ഒഴിവുകളുമാണുള്ളത്. കായിക ക്ഷമത പരിശോധനയ്ക്കായി നാല് ഇനങ്ങളാണ് ഉണ്ടായിരുന്നത്. നിരീക്ഷിക്കാനും മാര്‍ക്കിടാനുമായി ഓരോ വിഭാഗത്തിനും മൂന്ന് പേര്‍ അടങ്ങുന്ന കൃഷി ഉദ്യോഗസ്ഥരുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി.സുരേഷ്ബാബു, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ പി.പി.ഉമ്മുല്‍സല്‍മ, എസ്.നൂറുദീന്‍, ടി.സുശീല, പി.ആര്‍.ഷീല, ഫാം സൂപ്രണ്ട് എസ്.ആറുമുഖപ്രസാദ് എന്നിവര്‍ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!