വിശ്വസ്തനെ ഡ്രൈവറാക്കാന്‍ സമ്മതിച്ചില്ല; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നഗരസഭ ചെയര്മാന് സൈക്കിളിലെത്തി
ആലപ്പുഴ: നഗരസഭ ചെയര്മാന് വിശ്വസ്തനായ ആളെ ഡ്രൈവറാക്കിയ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൗണ്‍സില്‍ യോഗം. മാവേലിക്കര നഗരസഭ ചെയര്‍മാന്റെ ഡ്രൈവര്‍ നിയമനമാണ് കൗണ്‍സില്‍ യോഗം തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യാത്ര സൈക്കിളിലാക്കിയിരിക്കുകയാണ് ചെയര്മാന് കെ.വി ശ്രീകുമാര്‍.
തനിക്ക് വിശ്വസ്തനായ ആളെ ഡ്രൈവറായി നിയമിക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഔദ്യോഗിക വാഹനം വേണ്ടെന്നാണ് ശ്രീകുമാറിന്റെ നിലപാട്. കൗണ്‍സില്‍ യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്കിയ ചെയര്മാന് സുഹൃത്തിന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേദിവസം സൈക്കിളിലാണ് അദ്ദേഹം നഗരസഭ ഓഫീസിലെത്തിയത്. -
ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിഎസ്സി വഴിയുളള ഡ്രൈവറുടെ അഭാവത്തില്‍ നഗരസഭാ ചെയര്മാന് നിയോഗിച്ച ഡ്രൈവറെ അംഗീകരിക്കാന്‍ എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല.
നഗരസഭയില്‍ പി.എസ്.സി നിയമിച്ച രണ്ടും താല്‍ക്കാലികക്കാരായി നാലും ഡ്രൈവര്‍മാര്‍ ഉള്ളപ്പോള്‍ പുതിയൊരാളെ കൂടി നിയമിക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ പറയുന്നത്. ഭൂരിപക്ഷത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് ഡ്രൈവര്‍ നിയമനം എന്ന അജണ്ട പാസാക്കുവാന്‍ കഴിഞ്ഞില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam