ക്ഷേത്രങ്ങളോട് വീണ്ടും വിവേചനം, സര്‍ക്കാറിന്‍്റെ ഹിന്ദു വിരുദ്ധ നയം നടപ്പാക്കുന്നു, ദേവസ്വം ബോര്‍ഡിന്‍്റെ സര്‍ക്കുലര്‍ വിവാദത്തില്‍

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണവുമായി ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമാകുന്നു. 2021 ജനുവരി ഏഴിന് പുറപ്പെടുവിച്ച തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ സര്‍ക്കുലറാണ് വിവാദമാകുന്നത്. സര്‍ക്കുലറിനെതിരെയുള്ള പ്രധാന ആക്ഷേപം അതില്‍ പറയുന്നത് 2000 ലെ ശബ്ദ മലിനീകരണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് എന്നതാണ്. മതസ്ഥരുടെ ആരാധനാലയങ്ങളുമായി ബന്ധപെട്ടു ഇങ്ങനെയുള്ള സര്‍ക്കുലറുകളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്. ശബ്ദമലിനീകരണം എന്നത് ക്ഷേത്രങ്ങളില്‍ നിന്ന് മാത്രം ഉണ്ടാകുന്നതാണോ എന്ന ചോദ്യവും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മാത്രം ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ എടുത്തുകാട്ടി നടപടികള്‍ സ്വീകരിക്കുമ്ബോള്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളില്‍ എന്തു കൊണ്ട് ഇതൊക്കെ പാലിക്കപ്പെടുന്നോ എന്ന് നോക്കാനും, ലംഘിച്ചാല്‍ നടപടികളെടുക്കുന്നതിനുമുള്ള എന്ത് കാര്യങ്ങളാണ് സര്‍ക്കാറിന്‍്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നതും ദേവസ്വം ബോര്‍ഡിന്‍്റെ സര്‍ക്കുലറിന്‍്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.ദേവസ്വം ബോര്‍ഡിന്റെ ഈ സര്‍ക്കുലര്‍ സര്‍ക്കാര്‍ താല്‍പ്പര്യമാണ് എന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ നിലപടുകള്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നു എന്ന വിമര്‍ശനവും സര്‍ക്കുലറുമായി ബന്ധപ്പെട്ട് ഉയരുന്നു.ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!