മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഡാമില്‍

രാംഘട്ട്: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഡാമില്‍ കണ്ടെത്തി. ​ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയും ഗോഡ്​ഡ ജില്ലക്കാരിയുമായ 22കാരിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച പത്രാതു ഡാമില്‍നിന്ന് കണ്ടെടുത്തത്.

ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം പ്രദേശവാസികള്‍ ഡാമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ വിവരമറിയിച്ചതനുസരിച്ച്‌​ പൊലീസ് എത്തിച്ച്‌​ മൃതദേഹം കരയ്‌ക്കെത്തിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിനരികിലെ പത്രാതുലേക്ക്​ റിസോര്‍ട്ടിലെത്തിയതായാണ്​ പൊലീസിന്‍റെ നിഗമനം. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ആരോ ഡാമില്‍ എറിഞ്ഞതായാണ്​ കരുതുന്നത്​. രാംഘട്ട്​, ഹസാരിബാഗ്​ പൊലീസ്​ സ്​റ്റേഷനുകളി​ലെ ഉദ്യോഗസ്​ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി നോര്‍ത്ത്​ ഛോട്ടാനാഗ്​പുര്‍ ഡിവിഷന്‍ ഡി.ഐ.ജി എ.വി. ഹോംകാര്‍ അറിയിച്ചു. ബലാത്സംഗം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്​.അതേസമയം, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഡാമിന്‍റെ സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ ബാഗ്​ കണ്ടെത്തിയിരുന്നു. അതില്‍ നിന്നാണ്​ മരിച്ചതാരാണെന്ന്​ തിരിച്ചറിയാനുള്ള വിവരങ്ങള്‍ ലഭിച്ചത്​. പൊലീസ്​ അറിയിച്ചതനുസരിച്ച്‌​ വീട്ടുകാര്‍ സംഭവസ്​ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്ബത് മണി വരെ പെണ്‍കുട്ടി കോളേജിലുണ്ടായിരുന്നതായി മെഡി. കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്ബത് മണിയോടെ റാഞ്ചിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കോളേജില്‍നിന്ന് പോയതെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!