കാപ്പിറ്റോള്‍ കലാപം: ട്രംപിനെ ഇംപീച്ച് ചെയ്ത് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: യുഎസ് ജനപ്രതിനിധി സഭ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന കാപ്പിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ച സംഭവത്തിലാണ് നടപടി. 197 നെതിരെ 232 വോട്ടിന് ഇംപീച്ച്മെന്റ് പ്രമേയം പാസായി.
ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 10 നേതാക്കളും ഇംപീച്ച്മെന്റിനെ പിന്തുണച്ചു. ജനപ്രതിനിധി സഭയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.
ഇതോടെ രണ്ടുവട്ടം ഇംപീച്ച് നേരിടുന്ന ചരിത്രത്തിലെ ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ്. ഇംപീച്ച്മെന്റ് നേരിടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് അദ്ദേഹം. ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രെയിനു മേല്‍ സമ്മര്‍ദം ചെലുത്തിയ ട്രംപിനെ അധികാരദുര്‍വിനിയോഗത്തിന്റെ പേരില്‍ 2019 ഡിസം ബറില്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി.
ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ സെനറ്റിന്റെ പരിഗണനയ്ക്കു വരും. സെനറ്റില്‍ കുറ്റവിചാരണയ്ക്കുശേഷം മൂന്നില്‍ രണ്ടു ഭൂരി പക്ഷത്തില്‍ പാസാക്കപ്പെട്ടാലേ ട്രംപ് ഇംപീച്ച് ചെയ്യപ്പെടൂ. ട്രംപിന് 20ാം തീയതി ഉച്ചവരെയാണ് കാലാവധി ശേഷിക്കുന്നത്. അതിനുള്ളില്‍ സെനറ്റിലെ നട പടിക്രമങ്ങള്‍ പൂര്‍ത്തിയാകില്ല. അതിനാല്‍ ട്രംപ് പുറത്താക്കപ്പെടുകയില്ല.
കാപ്പിറ്റോള്‍ കലാപത്തിനു പ്രേരണ നല്കിയ ട്രംപിനെ അധികാരത്തില്‍നിന്നു പുറത്താക്കിയേ പറ്റൂ എന്നാണു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാട്. ഇതിന്റെ ആദ്യപടിയായിട്ടാണ് വൈസ് പ്രസിഡന്റ് പെന്‍സിനോട് 25ാം ഭേദഗതി പ്രയോഗിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്.
മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് ലിസ് ചെയ്നി അടക്കമുള്ളവരും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. അഞ്ചുപേരുടെ മര ണത്തില്‍ കലാശിച്ച കലാപത്തിനു തിരികൊളുത്തിയത് ട്രംപിന്റെ പ്രസംഗംതന്നെയാണെന്ന് മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെയ്നിയുടെ മകള്‍കൂടിയായ ലിസ് ചൂണ്ടിക്കാട്ടി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam