വില്പനയില് വന്‍ ഇടിവ്; കുപ്പിവെള്ളം വിപണി പ്രതിസന്ധിയില്‍
ബേപ്പൂര്‍: സംസ്ഥാനത്ത് കുപ്പിവെള്ളക്കച്ചവടം കുത്തനെ ഇടിഞ്ഞതോടെ, കമ്ബനികള്‍ വന്‍ പ്രതിസന്ധിയിലായി. കോവിഡിനെ തുടര്‍ന്ന് കുപ്പിവെള്ള വ്യവസായം തളരുകയും അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയും ഉടമകള്‍ക്ക് കടുത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുപ്പിവെള്ള കച്ചവടം കുത്തനെ കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഓഡിറ്റോറിയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, തിയറ്ററുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയവ അടഞ്ഞുകിടന്നതുമൂലം വില്പനയില് 80 ശതമാനത്തോളം കുറവുണ്ടായി.
ബാങ്ക് വായ്പ, വൈദ്യുതിബില്‍ എന്നിവ ഇക്കാലയളവില്‍ തിരിച്ചടക്കാന്‍ കമ്ബനികള്‍ക്ക് സാധിക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി.ഇതിനിടെ, പെട്രോളിയം ഉല്പന്നമായ പ്ലാസ്റ്റിക് ബോട്ടിലുകളുടെ വില, കിലോക്ക് രണ്ട് മാസത്തിനിടെ 14 രൂപ കൂടി. പാക്കിങ് മെറ്റീരിയല്‍സിന് കിലോക്ക് 45 രൂപയും വര്‍ധിച്ചു.
അസംസ്കൃത വസ്തുക്കളുടെ വില നിര്‍ണയിക്കുന്നത് റിലയന്‍സ് കമ്ബനിയാണ്. നിലവില്‍ ഓരോ ആഴ്ചയിലും വിലയില്‍ മാറ്റമാണ് വരുത്തുന്നത്. പ്രതിസന്ധിക്കിടയിലും തൊഴിലാളികളെ സ്ഥിരമായി നിലനിര്‍ത്തുന്നതിനാല്‍ കമ്ബനി ഉടമകള്‍ വലിയ സാമ്ബത്തികബാധ്യത നേരിടുന്നുണ്ട്. ഭൂരിഭാഗം കമ്ബനികളും അടച്ചുപൂട്ടലിെന്റ വക്കിലെത്തി. അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കുകയും വ്യവസായത്തെ രക്ഷപ്പെടുത്തുന്നതിനാവശ്യമായ സഹായ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam