തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി; മൂന്നാറിലേക്ക് പൈതൃക തീവണ്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികള്‍ക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്.

പൈതൃക പദ്ധതിക്ക് ബജറ്റില്‍ 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിനായി 10 കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാര്‍ഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാന്‍ അഞ്ച് കോടി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് പൈതൃക തീവണ്ടി സര്‍വീസ് പുനരാരംഭിക്കും. പൈതൃക പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നല്‍കാനും ടാറ്റാ കമ്ബനി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തില്‍ തോമസ് ഐസക് വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!