വാഗമണിലെ 55 ഏക്കര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവ്​

തൊ​ടു​പു​ഴ: വാ​ഗ​മ​ണി​ലെ വ​ന്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ ജി​ല്ല ക​ല​ക്​​ട​ര്‍ ഉ​ത്ത​ര​വി​ട്ടു. റാ​ണി​മു​ടി എ​സ്​​റ്റേ​റ്റ് ഉ​ട​മ ജോ​ളി സ്​​റ്റീ​ഫ​നും പി​താ​വ്​ സ്​​റ്റീ​ഫ​നും ചേ​ര്‍​ന്ന്​ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന 55 ഏ​ക്ക​ര്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്,​ 1994 കാ​ല​ഘ​ട്ട​ത്തി​ല്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൈ​യേ​റ്റ ഭൂ​മി​ക്ക് പ​ട്ട​യ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. മു​ഴു​വ​ന്‍ ഭൂ​മി​ക്കും പ​ട്ട​യം ത​ര​പ്പെ​ടു​ത്തി​യ​ശേ​ഷം പ​ല​ര്‍​ക്കാ​യി റി​സോ​ര്‍​ട്ട്​ നി​ര്‍​മാ​ണ​ത്തി​ന്​ മു​റി​ച്ചു​വി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യി​പ്പോ​ഴു​ള്ള​ത് ഒ​​ട്ടേ​റെ റി​സോ​ര്‍​ട്ടു​ക​ളാ​ണ്. ജോ​ളി സ്​​റ്റീ​ഫ​െന്‍റ മു​ന്‍ ഭാ​ര്യ ഷേ​ര്‍​ളി മ​റ്റൊ​രു സ്വ​ത്ത് ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ന്ന​പ്പോ​ഴാ​ണ്​ കൈ​യേ​റ്റം പു​റ​ത്താ​യ​ത്.

കൈ​യേ​റി​യ ഭൂ​മി​ക്ക്​ പ​ട്ട​യ​മു​ണ്ടാ​ക്കാ​നും മ​റ്റും ജോ​ളി സ്​​റ്റീ​ഫ​ന് ഒ​ത്താ​ശ ചെ​യ്​​ത​ത്​ അ​ന്ന​ത്തെ പീ​രു​മേ​ട് താ​ലൂ​ക്കി​ലെ​യും വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​െ​ല​യും ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​. 55 ഏ​ക്ക​ര്‍ ഉ​ള്‍​പ്പെ​ട്ട 12 പ​ട്ട​യ​ങ്ങ​ളും മു​ഴു​വ​ന്‍ ആ​ധാ​ര​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​നാ​ണ്​ ക​ല​ക്​​ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

ഒ​ത്താ​ശ ചെ​യ്​​ത ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മോ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​മോ ന​ട​ത്ത​ണ​മെ​ന്നും ജി​ല്ല ക​ല​ക്​​ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ലുണ്ട്. കൈ​യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​​മെ​ന്ന്​ ക​ല​ക്​​ട​ര്‍ പ​റ​ഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!