പാണ്ടിക്കാട് പോക്സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും; സന്ദേശം അയച്ചവരടക്കം അന്വേഷണ പരിധിയില്‍

പാണ്ടിക്കാട് പോക്സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. .മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി പതിനേഴുകാരി പീഡനത്തിന് ഇരയായ കേസില്‍ നാല്‍പത്തിനാല് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.

ഇതില്‍ അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ ആളാണ് ജിബിന്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്യുന്നത്.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 2016, 2017, 2020 ലുമായി 32 കേസുകളാണ് സംഭത്തിലുള്ളത്.ഇതിന്‍ 29 കേസുകളും 2020 ലാണ് നടന്നത്.പോക്സോ കേസില്‍ ഇരയായ കുട്ടികളെ നിരീക്ഷിച്ച്‌ സുരക്ഷ ഒരുക്കുകയും തുടര്‍ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യണമെന്നാണ് നിയമം. ഇത് പാടെ അവഗണിക്കപ്പെട്ടു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ വിദഗ്ധ ചികില്‍സ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. എട്ട് മാസത്തിനിടെ പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുെട നിലപാട്.

സര്‍ക്കാര്‍ സുരക്ഷാ കേന്ദ്രത്തില്‍ നിന്ന് അടുത്ത ബന്ധുക്കളുടെ സുരക്ഷിത കരങ്ങളിലേക്ക് അയച്ചതിനു പിന്നാലെ മൂന്നാംവട്ടവും തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മനോനില കണക്കിലെടുത്താണ് വിദഗ്ധ ചികില്‍സ വേണമെന്ന നിര്‍ദേശം. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് വിദഗ്ധ ചികില്‍യക്ക് ശുപാര്‍ശ ചെയ്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കിയാല്‍ ചികില്‍സ ആരംഭിക്കും. ഒപ്പം സി.ഡബ്ലൂസി തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് ഒരു സംഘം ആസൂത്രിതമായല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ സുരക്ഷ നല്‍കിയ ബന്ധുക്കളെ അടക്കം ചോദ്യം ചെയ്യണമെന്നാണ് സി.ഡബ്ലയു.സിയുടെ നിലപാട്. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചവരടക്കം കൂടുതല്‍ പേരെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!