പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി: 2691 കോടി രൂപയുടെ ധനസഹായം വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബര്‍ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് തുടക്കം കുറിച്ചത്. 1.26 കോടി വീടുകളാണ് പദ്ധതിയുടെ കീഴില്‍ ഇതുവരെ നിര്‍മിച്ച്‌ നല്‍കിയത്. പദ്ധതിക്ക് കീഴില്‍ ഓരോ ഗുണഭോക്താവിനും 1.20 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാവോയിസ്റ്റ് ബാധിത ജില്ലകളിലും 1.3 ലക്ഷം രൂപ ഗ്രാന്റായി നല്‍കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!