കനത്ത മൂടല്‍മഞ്ഞ്; അബുദാബിയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; ഒരാല്‍ മരിച്ചു,എട്ടുപേര്‍ക്ക് പരിക്ക്; മരിച്ചത് തൃശ്ശൂര്‍ സ്വദേശി; അപകടം അബുദാബി അല്‍ മഫ്‌റഖില്‍

അബുദാബിയില്‍ വാഹാനാപകടം.അപകടത്തില്‍ ഒരാള്‍ മരിക്കുകയും 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തൃശൂര്‍ ചെറുചേനം വാക്കേപറമ്ബില്‍ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്ബനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്‌റഖിലായിരുന്നു അപകടം.കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം ഇടിക്കുകയും 2 വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട നൗഷാദ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

നിശ്ചിതദൂരം പാലിക്കാതെ വാഹനങ്ങള്‍ സഞ്ചരിച്ചതാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും ദിവസേന വ്യാപ്തി കൂടിവരിയാണ്. ജോലിക്കും വ്യാപാരാവശ്യാര്‍ഥവും പുലര്‍ച്ചെയാണ് മിക്കവരും യാത്ര ചെയ്യാറ്. കനത്ത മൂടല്‍മഞ്ഞില്‍ രാജ്യത്തെ പല റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. ഷാര്‍ജദുബായ് റോഡുകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നീങ്ങാന്‍ ഏറെ നേരമെടുത്തു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മൂന്നാം നമ്ബര്‍ പാലത്തില്‍ ദുബായ് ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും യാത്രയ്ക്ക് മറ്റു റോഡുകളെ ആശ്രയിക്കണമെന്നും ഷാര്‍ജ പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!