അസുഖ ബാധിതനായ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സിന് പിന്നാലെ ഓടി ആശുപത്രിയിലെത്തി; പുറത്ത് കാത്തു നിന്നത് ഒരാഴ്ച്ച !

അങ്കാര: അസുഖ ബാധിതനായ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സിന് പിന്നാലെ ഓടി ആശുപത്രിയിലെത്തി. പുറത്ത് കാത്തു നിന്നത് ഒരാഴ്ച്ച .ആശുപത്രിയുടെ മുമ്ബില്‍ ബോണ്‍കുക്ക്​ എന്ന വളര്‍ത്തുനായ ദിവസവും രാവിലെ ഒമ്ബതുമണി​ക്ക്​ എത്തും.

വൈകുന്നേരം വരെ ആശുപത്രി വാതിലിന്​ സമീപം സമയം ചിലവഴിക്കും. ആശുപത്രിയുടെ അകത്തേക്ക്​ പ്രവേശിക്കില്ല, വാതില്‍ തുറന്നാല്‍ പതുക്കെ തല ഉയര്‍ത്തി അക​ത്ത്​ തന്‍റെ യജമാനനായ സെമല്‍ സെന്‍റര്‍ക്കിനെ തിരയും. തുര്‍ക്കിയിലെ ബോണ്‍കുക്ക്​ എന്ന വളര്‍ത്തുനായ്​യുടെ സ്​​േനഹമാണ്​ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച.

തുര്‍ക്കി സ്വദേശിയായ സെമല്‍ സെന്‍റുര്‍ക്കിന്‍റെ വളര്‍ത്തുനായയാണ്​ ബോണ്‍കുക്ക്​. സെമലിന്​ അസുഖം ബാധിച്ചതോടെ ജനുവരി 14ന്​ ആംബുലന്‍സില്‍ ട്രാബ്​സോണിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ആംബുലന്‍സിന്​ പിറകെയോടി ബോണ്‍കുക്കും ആശുപത്രിയിലെത്തി.

ആശുപത്രിയുടെ പുറത്ത്​ തന്‍റെ യജമാനനെ കാത്ത്​ നായ്​ പകല്‍ മുഴുവന്‍ ചെലവഴിക്കുകയായിരുന്നു. ബോണ്‍കുക്കിനെ സെമലിന്‍റെ മകള്‍ അയ്​നൂര്‍ എഗേലി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്ബതുമണിയാകു​േമ്ബാള്‍ ബോണ്‍കുക്ക്​ ആശുപത്രിക്ക്​ മുമ്ബിലെത്തും.

'രാവിലെ ഒമ്ബതുമണിക്ക്​ നായ്​ ആ​ശുപത്രിയുടെ പുറത്തെത്തും. പിന്നീട്​ എവിടെയും പോകില്ല. അക​ത്തേക്ക്​ പ്രവേശിക്കുകയുമില്ല… വാതില്‍ തുറന്നാല്‍ തല അകത്തേക്കിട്ട്​ യജമാനനെ തിരയും' -ആശുപത്രിയുടെ സുരക്ഷ ജീവനക്കാരന്‍ മുഹമ്മദ്​ അക്​ഡെനിസ്​ പറഞ്ഞു.

ഒരാഴ്ചയാണ്​ ബോണ്‍കുക്ക്​ സെമലി​െന ആശുപത്രിയുടെ മുമ്ബില്‍ കാത്തിരുന്നത്​. ബുധനാഴ്ച സെമല്‍ ആശുപത്രി വാസം അവസാനിപ്പിച്ചു. വീല്‍ചെയറില്‍ പുറത്തെത്തിയ സെമലിനെ ബോണ്‍കുക്ക്​ സ്​നേഹം കൊണ്ട്​ പൊതിയുകയായിരുന്നു.

ആശുപത്രി വരാന്തയില്‍ നായ്​ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ്​ ഇരുവരും വീട്ടിലേക്ക്​ മടങ്ങിയത്​. 'അവള്‍ക്ക്​ എന്നോട്​ വളരെ അടുപ്പമാണ്​. അവളെ എനിക്കും വളരെയധികം മിസ്​ ചെയ്​തിരുന്നു' -സെമല്‍ പറഞ്ഞു. വാഹനത്തില്‍ ബോണ്‍കുക്കിനെയും കൂട്ടിയായിരുന്നു സെമലിന്‍റെ വീട്ടിലേക്കുള്ള മടക്കം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!