തൃശൂര്‍ കോര്‍പ്പറേഷനി​ല്‍ എല്‍ ഡി​ എഫും യു ഡി​ എഫും ഒപ്പത്തി​നൊപ്പം, ആരുഭരിക്കണമെന്ന് മേയര്‍ തീരുമാനിക്കും, എല്‍ ഡി എഫിനൊപ്പം തുടരുമെന്ന് മേയര്‍

തൃശൂര്‍:തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തതോടെ കോര്‍പ്പറേഷനില എല്‍ ഡി എഫ് ഭരണം മേയറുടെ ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിലായി. എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ പുല്ലഴി​യി​ല്‍ 998 വോട്ടി​ന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇതോടെ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ യു ഡി എഫ് നീക്കം തുടങ്ങി. കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ്‌ ആയി​രുന്നു ഏറ്റവും വലിയ കക്ഷി. 24 സീറ്റുകളാണ് അവര്‍ക്ക് ഉണ്ടായി​രുന്നത്. യു ഡി​ എഫി​ന് സീറ്റുകളും. പുല്ലഴിയി​ലെ വി​ജയത്താേടെ യു ഡി​ എഫി​നും 24 സീറ്റായി​.ബി ജെ പിക്ക്‌ ആറ്‌ സീറ്റ്‌ ലഭിച്ചു.

പുല്ലഴി വാര്‍ഡുകൂടി കിട്ടിയാല്‍ കോര്‍പ്പറേഷന്‍ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ ഡി എഫ്. യു ഡി എഫ് വിജയത്തോടെ ഈ പ്രതീക്ഷ അസ്ഥാനത്തായി. നിലവില്‍ കോണ്‍ഗ്രസ് വിമതനായ എം കെ വര്‍ഗീസാണ് തൃശ്ശൂര്‍ മേയര്‍.

താന്‍ എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്നും മുന്നണി തന്നോട് അനുഭാവപൂര്‍ണ്ണമായി പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും എം കെ വര്‍ഗീസ് പ്രതികരിച്ചു.

'എന്നെ ആദ്യം സമീപിച്ചത് എല്‍ ഡി എഫാണ്. ഇടതുപക്ഷവുമായി എഗ്രിമെന്റുകളൊന്നുമില്ല. വാക്കാലുളള കരാര്‍ മാത്രമേ ഉളളൂ. രണ്ടുവര്‍ഷക്കാരം ഭരണം നിങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ മുന്നോട്ടുളള പ്രയാണത്തിന് തടസം വന്നിട്ടില്ല. മുന്നോട്ടുളള പ്രയാണത്തില്‍ ഏതെങ്കിലും തരത്തിലുളള തടസം ഉണ്ടായാല്‍ മാത്രമാണ് ഇതില്‍ നിന്ന് മാറ്റമുളളൂ'- എം കെ വര്‍ഗീസ് പറഞ്ഞു.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുല്ലഴിയിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!