സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ വിലയറിയാം

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞിരിക്കുന്നു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തുകയുണ്ടായത്. കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിനും വില കുറഞ്ഞിരിക്കുകയാണ്. 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായിരിക്കുകയാണ്. ഈ മാസം ഏറിയും കുറഞ്ഞും വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമാകുന്നത്. തിങ്കളാഴ്ച വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400ല്‍ നില്‍ക്കുകയായിരുന്ന വിലയാണ് വ്യാഴാഴ്ച വരെയുള്ള തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!