ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; യുവാക്കള്‍ ചാടി രക്ഷപെട്ടു

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ മൂര്‍ഖന്‍ പാമ്ബ് പത്തി വിടര്‍ത്തി. പാമ്ബിനെ കണ്ടതോടെ സ്കൂട്ടര്‍ വേഗം കുറച്ചു യുവാക്കള്‍ ചാടി രക്ഷപെടുകയായിരുന്നു. കണ്ണൂര്‍ മട്ടന്നൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവര്‍ത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് പാമ്ബിന്‍റെ കടിയേല്‍ക്കാതെ രക്ഷപെട്ടത്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മട്ടന്നൂര്‍ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറിയിലെ ജീവനക്കാരനാണ് നിഹാലും ഷഹീറും. ഇരുവരും ഉരുവച്ചാലില്‍നിന്ന് മട്ടന്നൂരിലേക്കു യാത്ര ചെയ്യുകയായിരുന്നു. നിഹാലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. വേഗം കുറച്ചു പോകുന്നതിനിടെയാണ് സ്കൂട്ടറിന് മുന്നിലെ ലൈറ്റ് ബോക്സില്‍നിന്ന് പാമ്ബ് പത്തി വിടര്‍ത്തിയത്. വാഹനം ഓടിച്ചിരുന്ന നിഹാലിന് നേരെ എതിര്‍ദിശയിലാണ് പാമ്ബ് തലപൊക്കിയത്. പാമ്ബിനെ കണ്ടു ഭയന്നു പോയ നിഹാലും ഷഹീറും സ്കൂട്ടര്‍ വേഗം കുറച്ചു ചാടി രക്ഷപെടുകയായിരുന്നു. ഇരുവരുടെയും ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ പാമ്ബ് വീണ്ടും ലൈറ്റ് ബോക്സിനുള്ളിലേക്കു കയറി പോയിരുന്നു. പിന്നീട് സ്കൂട്ടര്‍ വെട്ടിപ്പൊളിച്ചാണ് പാമ്ബിനെ പിടികൂടിയത്. ഇതിനിടെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

-

പിടികൂടിയ പാമ്ബിനെ വനംവകുപ്പ് ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. പാമ്ബിനെ വനത്തില്‍ വിടുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ബേക്കറിക്കു മുന്നില്‍ പാര്‍ക്ക് ചെയ്തപ്പോള്‍ പാമ്ബ് സ്കൂട്ടറിനുള്ളില്‍ കയറി കൂടിയതാകാമെന്നാണ് നിഹാല്‍ പറയുന്നത്. ബേക്കറിക്കു സമീപത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തുനിന്നായിരിക്കും പാമ്ബ് വന്നതെന്നും പറയപ്പെടുന്നു.

സമാനമായ മറ്റൊരു സംഭവം

2019 ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂര്‍ഖന്‍ പാമ്ബിന്‍റെ വാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ തുടര്‍ന്ന് രണ്ടു കിലോമീറ്ററോളം ബൈക്കിനെ പാമ്ബ് പിന്തുടര്‍ന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗുഡ്ഡു പച്ചോരി എന്ന യുവാവ് ആണ് പാമ്ബിന്‍റെ പക അനുഭവിച്ച്‌ അറിഞ്ഞത്. മൂര്‍ഖന്‍ പാമ്ബിന്‍റെ വാലിലൂടെ ബൈക്ക് കയറിയിറങ്ങിയതോടെയാണ് ഗുഡ്ഡു പൊല്ലാപ്പ് പിടിച്ചത്. ബൈക്കിന് പിന്നാലെ വേഗത്തില്‍ ഇഴഞ്ഞ പാമ്ബ് ഗുഡ്ഡുവിനെ പിന്തുടര്‍ന്നു. പാമ്ബ് പിന്തുടര്‍ന്നത് കണ്ട ഗുഡ്ഡു ഒടുവില്‍ വഴിവക്കില്‍ ബൈക്ക് ഉപേക്ഷിച്ച്‌ ഓടിരക്ഷപെടുകയായിരുന്നു. രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചശേഷമായിരുന്നു ഇത്. ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ലയിലായിരുന്നു സംഭവം.

-

ബൈക്ക് ഉപേക്ഷിച്ച്‌ ഗുഡ്ഡു ഓടിയെങ്കിലും ഇഴഞ്ഞെത്തിയ മൂര്‍ഖന്‍ പാമ്ബ് ബൈക്കില്‍ കയറി നിലയുറപ്പിച്ചു. ഇതുകണ്ട് ആളുകള്‍ കൂട്ടംകൂടി. ഒരു മണിക്കൂറോളം പാമ്ബ് പത്തിവിടര്‍ത്തി ബൈക്കിന് പുറത്ത് ഇരുന്നു. അടുത്തേക്ക് ചെന്നവരെയൊക്കെ ചീറ്റിയോടിച്ചു. ഇതോടെ ബൈക്കിന് അടുത്തേക്ക് പോകാന്‍ ആളുകള്‍ ഭയപ്പെട്ടു. അതിനിടയില്‍ ചിലര്‍ പാമ്ബുപിടുത്തക്കാരെ വിളിക്കുകയും ചെയ്തു. ചിലര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ അവിടേക്ക് എത്തിയ ചില യുവാക്കള്‍ കല്ലെടുത്ത് എറിഞ്ഞതോടെ പാമ്ബ് ഇഴഞ്ഞ് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഗുഡ്ഡു ബൈക്കെടുത്ത് പോയി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!