പാലായില്‍ മുസ്ലീമില്ല; ഈരാട്ടുപേട്ടക്കാരെ ഇറക്കി കത്തീഡ്രല്‍ പള്ളിയുടെ മുന്നില്‍ മോസ്‌ക് പണിതു; ഹലാല്‍‍ തോന്നിവാസങ്ങള്‍ പ്രതിരോധിക്കുമെന്ന് കേരളനസ്രാണി

കോട്ടയം: പാലായില്‍ ഹലാല്‍ റെസ്‌റ്റോറന്റ് തുടങ്ങിയതിനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയയിലെ ക്രൈസ്തവ ഗ്രൂപ്പുകള്‍. ക്രൈസ്തവര്‍ നേരിട്ട് നിയന്ത്രിക്കുന്ന ക്രിസ്ത്യന്‍ ലീഗും, കേരള നസ്രാണി എന്നീ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളാണ് ഹലാല്‍ ഹോട്ടലിന് പിന്നിലുള്ള പൊള്ളത്തരവും ഗൂഢാലോചനയും തുറന്നു കാട്ടിയിരിക്കുന്നത്.

കൃസ്ത്യാനികള്‍ പരമ്ബരാഗതമായി താമസിക്കുകയും ബിസിനസ്സ് നടത്തുകയും ചെയ്യുന്ന പല മേഖലകളിലും ഈ രീതികളില്‍ ഉള്ള കടന്ന് കയറ്റം നടത്തി യാതൊരു ധാര്‍മ്മികതയും ഇല്ലാതെ ബിസിനസ്സ് നടത്തി ടൗണിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ഉദാഹരണങ്ങളായി നിരവധി പ്രദേശങ്ങള്‍ ഉണ്ട്. കണക്കില്‍ പെടാത്ത രീതിയില്‍ ഉണ്ടാക്കുന്ന പണത്തിന്റെയും ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് ബാങ്കിന്റെയും ബലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേരള നസ്രാണി പേജ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലായിലെ അറേബ്യന്‍ കുഴിമന്തി റെസ്റ്റോറന്റ് വിവാദം ആയിട്ട് കുറച്ചു ദിവസങ്ങളായി. ക്രിസ്ത്യാനികള്‍ പൊതുവെ ഹലാല്‍ ആണോ അല്ലയോ എന്ന് നോക്കി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാത്തതിനാല്‍ ഹലാല്‍ ബോര്‍ഡ് കണ്ടാല്‍ ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടോ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി റെസ്റ്റോറെന്റുകളുടെ മുന്‍പില്‍ ഹലാല്‍ ബോര്‍ഡ് വെക്കാന്‍ മടിയോ കാണിക്കാറില്ല. ഹലാല്‍ ബോര്‍ഡ് വെക്കുന്ന റെസ്റ്റോറേറ്റുകളില്‍ മുസ്ലിം മതസ്ഥനായ വ്യക്തി അറക്കുന്ന മാംസം മാത്രമേ വാങ്ങിക്കാവൂ എന്നതിലെ ബിസിനസ്സ് തന്ത്രം പലരും ശരിയായി മനസ്സിലാക്കുന്നുണ്ട് എന്നും കരുതുന്നില്ല.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലായിലെ കത്തീഡ്രല്‍ പള്ളിയിലേക്ക് കയറുന്ന വഴിയുടെ തുടക്കത്തില്‍ മുസ്ലിം മതസ്ഥനായ ഒരു വ്യക്തി കുറച്ചു സ്ഥലം വാങ്ങി കട മുറി പണിയാന്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുത്തു അനുമതി വാങ്ങിച്ചു. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഇസ്ലാം മതസ്ഥരായ ആരും താമസിക്കുന്നില്ലെങ്കിലും അനുമതി കിട്ടിയതിന് ശേഷം കടമുറിക്ക് പകരം മോസ്‌ക് പണിതതിനാല്‍ കെട്ടിടത്തിന് മുന്‍സിപ്പാലിറ്റി അനുമതി കൊടുത്തില്ല. കത്തീഡ്രല്‍ പള്ളിയുടെ മുന്‍വശം തന്നെ അനധികൃത നിര്‍മ്മാണത്തിന് തിരഞ്ഞെടുത്തത് നിഷ്‌കളങ്ക മനസ്സോടെ ആണെന്ന് കരുതാനും സാധിക്കില്ല.

മുന്‍സിപ്പാലിറ്റിയെ വെല്ലു വിളിച്ചു ടാങ്കറില്‍ വെള്ളം കൊണ്ട് വരുകയും, കറന്റിന് വേണ്ടി ജനറേറ്റര്‍ ഉപയോഗിക്കുകയും, പാലായില്‍ നിസ്‌കരിക്കാന്‍ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് ആള്‍ക്കാര്‍ വരുകയും ചെയ്താണ് മോസ്‌കിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ട് പോയത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിം ലീഗ് നേതൃത്വം കെഎം മാണിയുമായി ബന്ധപ്പെട്ട് മോസ്‌കിന് നിയമപരമായ അനുമതി നേടിയെടുക്കുകയും ചെയ്തു. ഇസ്ലാം മതസ്ഥരായ ആരും ഇല്ലാത്ത ഒരു പ്രദേശത്ത് മോസ്‌ക് പണിയുന്നത് എന്ത് ഉദ്ദേശത്തിലാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ് പാലായില്‍ ഉള്ളത് എന്ന് ആരെങ്കിലും കരുതുന്നുണ്ട് എങ്കില്‍ അവരുടെ വിവരദോഷം എന്നെ പറയാനുള്ളു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!