'രാഷ്ട്രീയം എന്താണ് എന്നറിയില്ല, ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാള്‍ക്ക് നന്ദി'; ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച്‌ നടി

താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ നടി പ്രവീണ. താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് നടി പ്രതികരിച്ചിരിക്കുന്നത്. ഒരു മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാദ്ധ്യമത്തോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയം എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും നടി പറയുന്നു.

'ഇങ്ങനെയൊരു വാര്‍ത്ത വന്നത് പോലും ഞാന്‍ അറിഞ്ഞിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല. എനിക്ക് രാഷ്ട്രീയം എന്താണ് എന്ന് പോലും അറിയില്ല. എന്തായാലും ഇങ്ങിനെ ഒരു തോട്ട് കൊണ്ടുവന്നയാള്‍ക്ക് നന്ദി'-താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള വാര്‍ത്തകളോട് പ്രവീണ പ്രതികരിച്ചത് ഇങ്ങനെ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവീണ മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ബി.ജെ.പി. ടിക്കറ്റില്‍ പ്രവീണ തിരുവനന്തപുരം അല്ലെങ്കില്‍ കൊല്ലം നിയോജകമണ്ഡലങ്ങളില്‍ ഏതിലെങ്കിലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പാര്‍ട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടുണ്ടായിരുന്നുമില്ല. പ്രവീണയ്‌ക്കൊപ്പം സംവിധായകന്‍ രാജസേനന്റെ പേരും പറഞ്ഞുകേട്ടിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!