മൂന്നാംദിനവും മികവുയര്‍ത്തി ഇംഗ്ലണ്ട്

ചെന്നൈ: ഇംഗ്ലണ്ടിന്‍റെ ഒന്നാമിങ്​സിലെ റണ്‍സ് വാരികൂട്ടാനായി ഒരുങ്ങി എത്തിയ ഇന്ത്യ പതറുന്നു. മൂന്നാംദിനം കളിനിര്‍ത്തുമ്ബോള്‍ 578റണ്‍സ്​ പിന്തുടര്‍ന്നെത്തിയ ഇന്ത്യ 257 റണ്‍സിന്​ ആറുവിക്കറ്റെന്ന നിലയിലാണിപ്പോഴുള്ളത്​. 68 പന്തില്‍ നിന്നും 33 റണ്‍സെടുത്ത വാഷിങ്​ടണ്‍ സുന്ദറും 54 പന്തില്‍ 8 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ്​ ക്രീസിലുള്ളത്​.

സ്​കോര്‍ബോര്‍ഡില്‍ 19 റണ്‍സായപ്പോഴേക്കും രോഹിത്​ ശര്‍മയെ 6 റണ്‍സിന് പുറത്തായി. 91റണ്‍സെടുത്ത റിഷഭ്​ പന്തും 73 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പിന്നീട് ഇന്ത്യയെ ​ താങ്ങി നിര്‍ത്തിയത്. ​നല്ല തുടക്കത്തോടെത്തിയ ​ശുഭ്​മാന്‍ ഗില്‍ 29ഉം നായകന്‍ വിരാട്​ കോഹ്​ലി 11ഉം ​ ഉപനായകന്‍ അജിന്‍ക്യ രഹാനെ ഒന്നും റണ്‍സെടുത്ത്​ മടങ്ങേണ്ടി വന്നു. 55 റണ്‍സിന്​ നാലുവിക്കറ്റെടുത്ത ഡൊമിനിക്​ ബെസ്സും രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ​ ജോഫ്ര ആര്‍ച്ചറുമാണ്​ ഇന്ത്യക്ക്​ വെല്ലുവിളിയായത്​.

143 പന്തില്‍ 73 റണ്‍സുമായി പുജാര പതിവ്​ രീതിയില്‍ ക്രീസിലുറച്ചുനിന്നപ്പോള്‍ 88 പന്തില്‍ 91 റണ്‍സെടുത്ത റിഷഭ് ​ പതറാതെ പിടിച്ചു നിന്നു. അഞ്ചുസിക്​സറുകളുമായി മികച്ച പ്രകടനം കാഴ്ചവച്ച റിഷഭ് ​പന്ത്​ സെഞ്ചുറിയോടു അടുത്തപ്പോള്‍ അടിതെറ്റി വീഴുകയായിരുന്നു.

നാലാംദിനം പോരാട്ടവീര്യം ഏറുമ്ബോള്‍ ആസ്​ട്രേലിയന്‍ പര്യടനത്തിലേതുപോലെ സുന്ദറും അശ്വിനുമടക്കമുള്ളവര്‍ ​പരമാവധി ചെറുത്തുനില്‍ക്കുമെന്നായിരിക്കും ഇന്ത്യന്‍ പ്രതീക്ഷ. ഫോളോ ഓണ്‍ ഒഴിവാക്കി മത്സരം സമനിലയിലെത്തിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!