മെസിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളില്‍ മനസ് തുറന്ന് പൊച്ചട്ടീനോ.

ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസിക്കായി പി എസ് ജി രംഗത്തുണ്ടെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കി ഫ്രഞ്ച് ക്ലബിന്റെ പരിശീലകന്‍ മൗറീസിയോ പൊച്ചട്ടീനോ.

പി എസ് ജി കഴിഞ്ഞ കുറച്ച്‌ നാളുകളായി മെസിക്ക് പിന്നാലെയുള്ളത് ബാഴ്സലോണ മാനേജ്മെന്റിന് കടുത്ത അതൃപ്തി സമ്മാനിച്ചിരുന്നു. പി എസ് ജിയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ ലിയണാര്‍ഡോ, ഏഞ്ചല്‍ ഡി മരിയ, നെയ്മര്‍ എന്നിവര്‍ മെസി പി എസ് ജിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങള്‍ നടത്തിയതില്‍ അസ്വസ്ഥരായ ബാഴ്സലോണ മാനേജ്മെന്റ് ഇതിനെതിരെ കഴിഞ്ഞയാഴ്ച രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങളെ തണുപ്പിക്കാന്‍ പൊച്ചട്ടീനോ മുന്നോട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തന്റെ ക്ലബ്ബും, മെസിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളില്‍ മനസ് തുറന്ന പൊച്ചട്ടീനോ, എതിരാളികളേയും, മറ്റ് ക്ലബ്ബുകളേയും തങ്ങള്‍ ബഹുമാനിക്കുന്നതായി അഭിപ്രായപ്പെട്ടു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!