മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ചോര്‍ന്നു, റിലീസിന് പിന്നാലെ സിനിമ ടെലഗ്രാമില്‍

ഒടിടി റിലീസിന് പിന്നാലെ മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ചിത്രം ദൃശ്യം 2 ചോര്‍ന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനുശേഷം ചിത്രം ടെലഗ്രാമിലെത്തി. ഇന്നലെ രാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിലവിലെ സാഹചര്യം മൂലമാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാത്തതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചു.

മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!