ഞാന്‍ റോമന്‍ കത്തോലിക്കന്‍ ആണ്, രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇനിയും പണം കൊടുക്കും; പി സി ജോര്‍ജ്

പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയ സാഹചര്യത്തില്‍ പ്രതികരണവുമായി പി സി ജോര്‍ജ്. താന്‍ ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാന്‍ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'റോമന്‍ കത്തോലിക്കന്‍ ആണ്. പക്ഷെ ഒരു കാര്യമുണ്ട്. ഞാന്‍ ദൈവ വിശ്വാസിയാണ്. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അള്ളാഹുവില്‍, ചിലര്‍ പരമേശ്വരനില്‍, എല്ലാം ദൈവ വിശ്വാസം. ദൈവ വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച്‌ ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടു. രാമക്ഷേത്രത്തിന് പണം കൊടുത്തു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. എന്നാല്‍ ഇത് പറഞ്ഞ ആരും പേടിപ്പിക്കാന്‍ വരേണ്ട. രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റി എന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എല്‍ദോസിന്റ നടപടി എംഎല്‍എ വര്‍ഗത്തിന് തന്നെ മാനക്കേടാണ്.' പി സി ജോര്‍ജ് പറഞ്ഞു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!