സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നാളെ അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ ; സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നാളെ മുതല്‍ പിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെ നിര്‍ബന്ധം

ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ നാളെ അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്രാ ചിലവ് വര്‍ധിക്കും. നിലവിലെ അവസ്ഥയില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ തിരിച്ചടിയാണ്. പ്രവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പോലും ആരും ഇല്ലെന്ന സ്ഥിതിയാണിപ്പോള്‍. ഇന്ത്യയിലേക്കുള്ള യാത്രക്കായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.

സൗദി പ്രവാസികള്‍ക്കാണ് കൂടുതല്‍ ദുരിതവും പണചിലവും ഉണ്ടാകുക. നിലവില്‍ സഊദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള ശ്രമം പോലും നടത്താത്ത കേന്ദ്ര സര്‍ക്കാര്‍ തിരിച്ചിറങ്ങുന്ന പ്രവാസികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ 72 മണിക്കൂര്‍ ഉള്ളില്‍ എടുത്ത പി സി ആര്‍ ടെസ്റ്റ് വേണമെന്നതാണ് ഇതില്‍ പ്രധാനം. മാത്രമല്ല, നാട്ടില്‍ ഇറങ്ങിയ ശേഷം സ്വന്തം ചിലവില്‍ മോളിക്യുലാര്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദേശമുണ്ട്. സഊദിയില്‍ നിലവില്‍ 200-300 റിയാല്‍ ആണ് പി സി ആര്‍ ടെസ്റ്റിന് നല്‍കേണ്ടത്. അഥവാ ആറായിരം രൂപ ഇതിന് വേണ്ടി കണ്ടെത്തണം. പലപ്പോഴായി മാത്രമുണ്ടാകുന്ന വിമാന സര്‍വ്വീസിന് ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് തിരിച്ചടിയായി തുടരുന്നതിനിടെയാണ് വീണ്ടും കൂനിന്മേല്‍ കുരു എന്ന തോതില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!