വിവാഹസദ്യ വിളമ്ബിയതിനെ ചൊല്ലി തര്‍ക്കം; വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി
കൊല്ലം: കല്യാണ സദ്യ വിളമ്ബിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ആര്യങ്കാവ് പൊലീസ് പറയുന്നു.
വിവാഹത്തിന് മദ്യപിച്ച് എത്തിയ ചിലരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലി ഇവര്‍ തര്‍ക്കം ഉന്നയിക്കുകയും വധുവിന്റെ ബന്ധുക്കള്‍ ഇത് ചോദ്യം ചെയ്യുകയും ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സദ്യ വിളമ്ബുന്നതിന്റെ ഒരു ഭാഗത്തുനിന്ന് തുടങ്ങിയ അടി, വൈകാതെ വ്യാപിക്കുകയായിരുന്നു. കഴിച്ചു കൊണ്ടിരുന്നവര്‍ അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു. അതിനിടെ, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. -
അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തി കല്യാണ സദ്യക്കിടെ തര്‍ക്കമുണ്ടാക്കിയത് ഇവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആര്യങ്കാവ് സ്വദേശിയായിരുന്നു വധു. വരന് കടയ്ക്കല്‍ സ്വദേശിയും. ബന്ധുക്കള്‍ തമ്മില്‍ അടിപിടിയും സംഘര്‍ഷവും ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് വരന്റേയും വധുവിന്റേയും തീരുമാനം. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹത്തിനിടെ വധുവിനെ കാമുകി ചുംബിച്ചതിനെ ചൊല്ലി കൂട്ടത്തല്ല് ഉണ്ടായ സംഭവം തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദില്‍ വിവാഹദിവസം സിനിമയെ വെല്ലുന്ന ക്ലൈമാക്സിനാണ് വീട്ടുകാരും അതിഥികളും സാക്ഷ്യം വഹിച്ചത്. ക്ലൈമാക്സില്‍ പ്രശ്നപരിഹാരത്തിനായി പൊലീസിന് വരേണ്ടിവന്നു. ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയുമായി മന്ദാമരിയില്‍ നിന്നുള്ള പ്രവീണ്‍കുമാറിന്റെ വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. വിവാഹഘോഷയാത്രയില്‍ വരനും വധുവും കാറിലിരുന്ന് മുന്നോട്ടു പോവുകയായിരുന്നു. ഈ സമയത്താണ് ദിവ്യയുടെ കാമുകന് വംശി സ്ഥലത്തെത്തിയത്. ഘോഷയാത്രയില്‍ കടന്നുകൂടിയ വംശം കാര്‍ തടയുകയും ദിവ്യയെ വലിച്ചിറക്കിയശേഷം വരന്റെ മുന്നില്‍വെച്ച് ചുംബിക്കുകയുമായിരുന്നു. മാത്രമല്ല, തന്നൊടൊപ്പം വരാന്‍ ദിവ്യയോട് ആവശ്യപ്പെടുകയും ചെയ്തു. 'ഇവള് എന്റേതാണ്, നിങ്ങള്‍ക്ക് എങ്ങനെ സ്വന്തമാകും' എന്ന് വരനോട് ചോദിച്ചുകൊണ്ടായിരുന്നു പരസ്യ ചുംബനം.
വരന് വംശിയെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഉന്തിലും തല്ലിലും കലാശിച്ചു. കൂട്ടത്തല്ലിനൊടുവില്‍ പൊലീസ് എത്തി. വരന് യുവതിയുടെ കാമുകനെതിരെ പൊലീസില്‍ പരാതി നല്കി. മദ്യപിച്ച് തന്നെയും വധുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാമുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതുവരെ മൗനം പാലിച്ച ദിവ്യ, കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മനസ്സുതുറന്നു. കാമുകനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞതോടെ വരനടക്കം അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam