ഇസ്ലാം മതത്തെ അപമാനിക്കുന്നുവെന്ന് പരാതി ; പാക് തലസ്ഥാനത്തിന്റെ ഇപ്പോഴുള്ള പേര് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ തലസ്ഥാനം ഇസ്ലാമാബാദിന്റെ പേര് ഇസ്ലാമാഗുഡ് എന്നാക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ ഓണ്‍ലൈന്‍ പ്രചാരണം തകൃതിയായി നടക്കുന്നുണ്ട്.

ബംഗ്ലാദേശ് സ്വദേശിയായ അയ്ഹം അബ്റാര്‍ എന്നയാളാണ് പരാതി തുടങ്ങി വച്ചത്. 'ഇസ്ലാം ഗുഡ് ' ആണെന്നും അതുകൊണ്ട് തന്നെ ഇസ്ലാമാബാദ് എന്ന പേര് മാറ്റി ഇസ്ലാമാഗുഡ് ആക്കണമെന്നുമാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.

'ഇസ്ലാം നല്ലതാണ് പാകിസ്താന്‍ ഇസ്ലാമിനെ സ്നേഹിക്കുന്നു. പിന്നെന്തു കൊണ്ടാണ് ഇസ്ലാമാബാദ് ആയത് ?, ബംഗ്ലാദേശില്‍ നിന്നും സ്നേഹത്തോടെ' , എന്നു ചോദിച്ചു കൊണ്ടാണ് ഇയാള്‍ പരാതി തുടങ്ങി വച്ചത്. അതിനൊപ്പമാണ് ഇസ്ലാമാബാദ് എന്ന പേര് മാറ്റണമെന്ന ആവശ്യവും ഉയര്‍ത്തിയത് . ഈ പരാതി പാകിസ്ഥാനികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ വന്ന പരാതിയില്‍ മുന്നൂറോളം പേരാണ് ഒപ്പ് വച്ചിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!