ഇന്‍റര്‍നെറ്റിന്​ വേഗം പോരാ; പരാതി നല്‍കാന്‍ 7.25 ലക്ഷത്തി​െന്‍റ പരസ്യവുമായി 90 കാരന്‍

കാല​ി​േഫാര്‍ണിയ: ഇന്‍റര്‍നെറ്റിന്​ വേഗം പോരെന്ന്​ പരാതി പറഞ്ഞ്​ മടുക്കാത്തവര്‍ കുറവായിരിക്കും. പക്ഷേ, പരാതി എത്തേണ്ടിടത്ത്​ എത്തുന്നുവെന്ന്​ ഉറപ്പാക്കാന്‍ വന്‍തുക ചെലവഴിച്ച്‌​ പരസ്യം നല്‍കിയ വൃദ്ധനാണിപ്പോള്‍ അമേരിക്കയില്‍ താരം. കാലിഫോ

ര്‍ണിയ സ്വദേശിയായ ആരോണ്‍ ഇപ്​സ്​റ്റീന്‍ എന്ന 90കാരനാണ്​ മുന്‍നിര പത്രമായ വാള്‍ സ്​ട്രീറ്റ്​ ജേണലി​െന്‍റ ന്യൂയോര്‍ക്​ എഡീഷനില്‍ 10,099 ഡോളര്‍ (ഏകദേശം 7.25 ലക്ഷം രൂപ) നല്‍കി വലിയ പരസ്യം ചെയ്​തത്​. ഇന്‍റര്‍നെറ്റ്​ കമ്ബനിയുടെ ഓഫീസ്​ സ്​ഥിതി ചെയ്യുന്ന ന്യൂയോര്‍ക്​ നഗരത്തില്‍തന്നെയായാല്‍ പരസ്യം കുറിക്കുകൊള്ളുമെന്നായിരുന്നു ആരോണി​െന്‍റ കണക്കുകൂട്ടല്‍. എ.ടി ആന്‍റ്​ ടി എന്ന കമ്ബനിയായിരുന്നു ഇന്‍റര്‍നെറ്റ്​ സേവന ദാതാവ്​. 80 വര്‍ഷമായി ഇവരുടെ ടെലഫോണ്‍ സേവനമാണ്​ ഉപയോഗിക്കുന്നതും. ഇന്‍റര്‍നെറ്റ്​ തകരാര്‍ സംബന്ധിച്ച്‌​ പലവുരു പരാതി നല്‍കിയിട്ടും എത്തേണ്ടിടത്ത്​ എത്തുന്നില്ലെന്ന്​ കണ്ടായിരുന്നു കടുത്ത നടപടി. പരസ്യത്തിലെ വരികള്‍ ഇങ്ങനെ:

''മിസ്​റ്റര്‍ സ്​റ്റാന്‍കി, ഇലക്​ട്രോണിക്​ വാര്‍ത്താവിനിമയ രംഗത്ത്​ മേലാളരെന്ന്​ സ്വയം മേനി പറയുന്നവരാണ്​ എ.ടി. ആന്‍റ്​ ടി. കമ്ബനി. എന്നാല്‍, നോര്‍ത്ത്​ ഹോളിവുഡ്​, സി.എ 91607ല്‍ വസിക്കുന്നവര്‍ക്ക്​ നിര്‍ഭാഗ്യമാകാന്‍ അത്​ വന്‍ദുരന്തമാണ്​. ഞങ്ങള്‍ക്ക്​ ഏറ്റവും പുതിയ സാ​ങ്കേതികതകള്‍ക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ട്​. എ.ടി. ആന്‍റ്​ ടി. കമ്ബനിക്ക്​ അത്​ നല്‍കാനാവുമെന്ന്​ ഞങ്ങ ള്‍ കരുതി. സെക്കന്‍ഡില്‍ 100 മെഗാബൈറ്റ്​ വരെ വേഗം കമ്ബനി പരസ്യം ചെയ്യുന്നുവെങ്കിലും ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന വേഗം മൂന്ന്​ എം.ബി.എസ്​ മാത്രം. എതിരാളികളായ മറ്റു കമ്ബനികള്‍ക്ക്​ 200 എം.ബി.എസ്​ വരെ ഉള്ളപ്പോഴാണിത്​''..

കാലിഫോര്‍ണിയ സംസ്​ഥാനക്കാരനാണെങ്കിലും നിക്ഷേപക കമ്ബനി ആസ്​ഥാനത്ത്​ വിവരം എത്താന്‍ പരസ്യം ന്യൂയോര്‍കില്‍ തന്നെ വരണമെന്ന്​ തീരുമാനിക്കുകയായിരുന്നു.

പരസ്യം ശരിക്കും വിജയം കണ്ടതായും ആരോണ്‍ പറയുന്നു. പത്ര പരസ്യം കണ്ട കമ്ബനി സി.ഇ.ഒ ജോണ്‍ സ്​റ്റാന്‍കി നേരിട്ട്​ വിളിച്ച്‌​ പ്രശ്​നം അടിയന്തരമായി പരിഹരിക്കുമെന്ന്​ ഉറപ്പ്​ നല്‍കിയത്രെ.

സംഭവശേഷം ഇന്‍റര്‍നെറ്റ്​ വേഗം കൂട്ടാന്‍ കണക്​റ്റിവിറ്റി ഫൈബറിലേക്ക്​ മാറിയതായും നാട്ടുകാര്‍ പറയുന്നു. ഇത്​ കമ്ബനി നേരത്തെ പദ്ധതിയിട്ടതാണെങ്കിലും നടപടി വേഗത്തിലാക്കാന്‍ പരസ്യം സഹായകമായ സന്തോഷത്തിലാണ്​ ആരോണ്‍ ഇപ്​സ്​റ്റീന്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!