ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച്‌ യുവതിയെ തട്ടികൊണ്ടുപോയതായി പരാതി

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച്‌ യുവതിയെ തട്ടികൊണ്ടുപോയതായി പരാതി. കുരുട്ടിക്കാട്ട് കൊടുവിളയില്‍ ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയതായി ആരോപിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ദുബൈയില്‍ താമസം ആയിരുന്ന ബിന്ദു 19ആം തിയ്യതിയാണ് നാട്ടില്‍ എത്തിയത്. ബിന്ദുവിന്റെ പക്കലുള്ള സ്വര്‍ണം ആവശ്യപ്പെട്ട് കുറച്ച്‌ പേര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നുവെന്നും കൈവശം ഇല്ലെന്നറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിയെന്നും പരാതിക്കാര്‍ പറയുന്നു.

പിന്നീട് ഇന്ന് പുലര്‍ച്ചെ ഒരു സംഘം വീട്ടിലെത്തി വീട് ആക്രമിച്ച്‌ ബിന്ദുവിനെ കടത്തികൊണ്ട് പോവുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!