ഉത്തര്‍പ്രദേശില്‍ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഉത്തര്‍പ്രദേശില്‍ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.ജയ്​ ഹിന്ദ് (22)​, അഷിശേഷ്​ സെന്‍ (23) എന്നിവരെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു.വെള്ളിയാഴ്​ച രാത്രി വീടിനു പുറത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച്‌​ തട്ടിക്കൊണ്ടുപോയി ​ ​ആളൊഴിഞ്ഞ സ്​ഥലത്തുവെച്ച്‌​ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു​വെന്ന്​ പൊലീസ്​ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയാണ്​ പൊലീസില്‍ പരാതി നല്‍കിയത്​. ​പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക്​ അയച്ചതായും കേസെടുത്തതായും പൊലീസ്​ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!