പുതുച്ചേരി രാഷ്ട്രപതിഭരണത്തിലേക്ക്
ചെന്നൈ: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതിഭരണത്തിന് ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ശിപാര്‍ശ ചെയ്തേക്കുമെന്ന് സൂചന. കേവല ഭൂരിപക്ഷം നഷ്ടമായ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ച സാഹചര്യത്തിലാണിത്.
ഇപ്പോഴത്തെ നിലയില്‍ നിയമസഭയുടെ അംഗബലം 26 ആണ്. 14 എം.എല്‍.എമാരുടെ പിന്തുണയുള്ള പ്രതിപക്ഷത്തെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ക്ഷണിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടു മാസക്കാലം മാത്രം ബാക്കിയിരിക്കെ എന്‍. രംഗസാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സര്‍ക്കാറുണ്ടാക്കാന്‍ മുന്നോട്ടുവരില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണത്തിലേറുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
അതേസമയം, രാഷ്ട്രപതിഭരണം ആറു മാസക്കാലംവരെ നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി ഉന്നത കേന്ദ്രങ്ങളുടെ നീക്കം. രാഷ്ട്രപതിഭരണകാലയളവില് കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുകയാണ് ലക്ഷ്യം. ഉടനടി നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ്-ഡി.എം.കെ മുന്നണി സഹതാപതരംഗത്തിലൂടെ നേട്ടമുണ്ടാക്കിയേക്കുമെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് ആശങ്കയുണ്ട്.
നാരായണസാമി സര്‍ക്കാറിന് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി പ്രതിസന്ധികള്‍ തീര്‍ത്തത് ഏറെ വിവാദമായിരുന്നു. കിരണ്‍ ബേദിയെ ലഫ്. ഗവര്‍ണറായി നിലനിര്‍ത്തി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ദോഷകരമാവുമെന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് കിരണ്‍ ബേദിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി തമിഴര്‍ക്ക് ഏറെ പരിചിതയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരി ലഫ്. ഗവര്‍ണറുടെ അധിക ചുമതല നല്‍കിയത്.
ജനാധിപത്യ ധ്വംസനം -എം.കെ. സ്റ്റാലിന്
ചെന്നൈ: വിലപേശലുകള്‍ നടത്തിയും അധികാര ദുഷ്പ്രയോഗത്തിലൂടെയും പുതുച്ചേരിയിലും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ചതായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. ജനാധിപത്യത്തിെന്റ പടുകൊലയാണ് നടന്നിരിക്കുന്നതെന്നും ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം തെരഞ്ഞെടുപ്പിലൂടെ ജനപിന്തുണ തെളിയിക്കുമെന്നും സ്റ്റാലിന് പ്രസ്താവിച്ചു. ഇതിനിടെ, എം.എല്‍.എ സ്ഥാനം രാജിവെച്ച ഡി.എം.കെയിലെ വെങ്കടേശനെ താല്‍ക്കാലികമായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam