രേഷ്‍മ കൊല്ലപ്പെട്ടിട്ട് മൂന്ന് ദിവസം: അരുണ്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്താനാകാതെ പൊലീസ്

ഇടുക്കി പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ഥിനി രേഷ്മ കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. ഒപ്പമുണ്ടായിരുന്ന ബന്ധു അരുണിനെ തന്നെയാണ് പൊലീസ് സംശയിക്കുന്നത്. അരുണ്‍ എഴുതിയതെന്ന് സംശയിക്കുന്ന രണ്ട് കത്തുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അരുണ്‍ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

പള്ളിവാസല്‍ പവ്വര്‍ ഹൗസിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ റിസോര്‍ട്ടിലെ സി.സി.ടി.വിയില്‍ നിന്നും രേഷ്മയും ബന്ധു അനുവെന്ന് അറിയപ്പെടുന്ന അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അന്നുമുതല്‍ അരുണിന്‍റെ മൊബൈല്‍ ഫോണ്‍ സിച്ച്‌ ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാന്‍ കാരണമായി.

എന്നാല്‍ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താനായിട്ടില്ല. അരുണിന്‍റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു.

രേഷ്മയുടെ പിതാവിന്‍റെ അര്‍ദ്ധ സഹോദരനാണ് അരുണ്‍. അരുണ്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇടുക്കി ഡി.വൈ.എസ്പി. കെ.ഇ ഫ്രാന്‍സിസ് ഷെല്‍ബി, വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!