ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ പേര് ശ്രീറാം എയര്‍പോര്‍ട്ട്; ഒരേസമയം ആറ് വിമാനങ്ങള്‍ക്ക് പോകാം

അഹമ്മദാബാദ്: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി ഇന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന അവതരിപ്പിച്ച ബജറ്റില്‍ 2000 കോടി രൂപ നീക്കിവച്ചു. യുപിയിലെ ജേവര്‍ വിമാനത്താവളത്തെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി മാറ്റാനൊരുങ്ങുന്നത്. അതേസമയം അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിനു 'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്'എന്നു പേരിടുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

അയോധ്യ വിമാനത്താവളത്തെ ഭാവിയില്‍ രാജ്യാന്തരവിമാനത്താവളമായി വികസിപ്പിക്കും. ജേവാര്‍ എയര്‍പോര്‍ട്ടില്‍ എയര്‍ സ്ട്രിപ്പുകളുടെ എണ്ണം ആറാക്കി ഉയര്‍ത്തുമെന്നും ധനമന്ത്രി സുരേഷ് ഖന്ന പ്രഖ്യാപിച്ചു. അലിഗഡ്, മീററ്റ്, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളെ വിമാന സര്‍വീസുകളിലൂടെ ബന്ധിപ്പിക്കും. 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം പണിയുന്നത്. മൊത്തം 4,588 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വിമാനത്താവളത്തിന്‍റെ ഒന്നാം ഘട്ടം 2023ല്‍ യാഥാര്‍ത്ഥ്യമാക്കാനാണ് യോഗി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന അവതരിപ്പിച്ച ബജറ്റില്‍ ഒട്ടേറെ ജനപ്രിയ പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ലളിതമായ വായ്പകള്‍ക്കായി 400 കോടിയും അയോദ്ധ്യ, വാരണാസി ക്ഷേത്രങ്ങളുടെ നവീകരണത്തിനായി 200 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!