കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന പരിശോധന; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാനാവില്ല

കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധ കര്‍ശനമാക്കുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് അതിര്‍ത്തി കടത്തിവിടില്ല. കര്‍ണാടക സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവ് കര്‍ശനമാക്കുന്നതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ പ്രയാസപ്പെടും. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

കാസര്‍കോട് നിന്നുള്ള 5 ചെക്ക് പോസ്റ്റുകള്‍ ഒഴികെയുള്ള മുഴുവന്‍ വഴികളും കര്‍ണാടക അടച്ചു. തലപ്പാടി ഉള്‍പ്പടെയുള്ള ചെക്ക് പോസ്റ്റുകളില്‍ ഇന്ന് പരിശോധന കര്‍ശനമാക്കും. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് മുതല്‍ അതിര്‍ത്തി കടത്തി വിടേണ്ടെന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ദിവസേന ആയിരക്കണക്കിന് മലയാളികളാണ് പoനത്തിനും തൊഴിലിനും ചികിത്സക്കുമായി മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലേക്ക് പോവുന്നത്. പുതിയ ഉത്തരവോടെ ഇവര്‍ ആശങ്കയിലായി. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തലപ്പാടിയില്‍ ഇന്നലെ ആരെയും തsഞ്ഞിരുന്നില്ല. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ച്‌ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ തലപ്പാടി അതിര്‍ത്തിയില്‍ നാട്ടുകാര്‍ തടഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!