പണം അടച്ച രസീത് ചോദിച്ചു : ടോള്‍ ബൂത്തില്‍ യുവാവിനെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു
കൊച്ചി : ടോള്‍ ബൂത്തില്‍ യുവാവിനെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കുമ്ബളം ടോളിലാണ് സംഭവം. കാക്കനാട് സ്വദേശിയായ വിപിന്‍ കുമാറിനെയാണ് ജീവനക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ടോള്‍ അടച്ചതിന്റെ രസീത് ചോദിച്ചതിന് കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിക്കുകയും നെറ്റിയിലും കാലിലും ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമാണ് ചെയ്തത്. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും യുവാവ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഫാസ്ടാഗ് ഇല്ലാത്തതിനാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പണം നല്‍കിയത്. ആദ്യത്തെ തവണ പിന് നമ്ബര്‍ അടിച്ച് കൊടുത്തപ്പോള്‍ രസീത് വന്നെങ്കിലും ശരിയായില്ല എന്നാണ് ടോള്‍ ജീവനക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് രണ്ടാം തവണ വീണ്ടും പിന് അടിച്ചു, എന്നാല്‍ പ്രിന്റ് വന്നില്ല. രണ്ട് തവണ പണം ഈടാക്കിയതായി സംശയം തോന്നിയതിനാലാണ് രസീത് ചോദിച്ചത്. എന്നാല്‍ അത് തന്നില്ല.
തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ഒരു ജീവനക്കാരന് ക്രോസ് ബാര്‍ താഴ്ത്തി കാറിന്റെ ബോണറ്റില്‍ ഇടിക്കുകയായിരുന്നു. വീണ്ടും മുന്നോട്ടെടുത്തപ്പോള്‍ ക്രോസ് ബാര്‍ കൊണ്ടുവന്ന് ഗ്ലാസിലും ഇടിച്ചു. ഇത് എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചതോടെ ജീവനക്കാരന് വന്ന് തന്നെ മര്ദ്ദിക്കുകയായിയിരുന്നുവെന്ന് യുവാവ് പറയുന്നു. കയ്യിലുണ്ടായിരുന്ന മെഷീന് വെച്ച് യുവാവിന്റെ നെറ്റിയിലും നെഞ്ചിലുമാണ് ഇടിച്ചത്.
തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നാണ് യുവാവിന്റെ പരാതി. ആദ്യം പറഞ്ഞുവിടാന്‍ ശ്രമിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് പോലീസ് ചെയ്തത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് പോലീസ് നടപടി സ്വീകരിച്ചത്.സംഭവത്തില്‍ പ്രതിയ്ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam