ലാവ്‌ലിന്‍ കേസിലൊഴികെ സോളിസിറ്റര്‍ ജനറല്‍ ഹാജരായി: കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റി

ന്യൂഡല്‍ഹി : കേസില്‍ കൂടുതല്‍ സമയം വേണമെന്നും മാര്‍ച്ച്‌ മാസം കൂടുതല്‍ തിരക്കുണ്ടെന്നും സി.ബി.ഐ വാദിച്ചതിനെ തുടര്‍ന്ന് കേസ് ഏപ്രില്‍ ആറിലേക്ക് സുപ്രീം കോടതി മാറ്റി. ആറാമതായി ലിസ്റ്റ് ചെയ്ത ലാവ്‌ലിന്‍ കേസില്‍ പക്ഷെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച ഹാജരായില്ല.

കേസില്‍ കൂടുതല്‍ സമയ വേണമെന്നും സോളിസിറ്റര്‍ ജനറലിന് മറ്റുകേസുകളുടെ തിരക്കുള്ളതിനാല്‍ കേസ് മാറ്റിവെയ്ക്കണമെന്നായിരുന്നു സി. ബി.ഐയുടെ ആവശ്യം. ഇത് പരിഗണിച്ചണ് ജസ്റ്റീസ് യു. ലളിതിന്റെ ബെഞ്ച് ലാവ്‌ലിന്‍ കെസ് മാറ്റിയത്. സി.ബി.ഐയുടെ ആവശയമനസരിച്ച്‌ ഒന്നില്‍ കൂടുതല്‍ തവണയാണ് ലാവ്‌ലിന്‍കേസ് മാറ്റുന്നത്. ലാവ്‌ലിനില്‍ കൂടുതല്‍ തെളിവുണ്ടെങ്കില്‍ മാത്രം കോടതിയില്‍ കേസ് തുടരാനാവൂവെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ തെളിവുണ്ടെന്നും ആ നിലക്ക് കേസ് തുടരണമെന്നും സി. ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കേസ് 26ാം തവണയും മാറ്റിയതില്‍ സി.പിഎം - ബി.ജെ.പി അവശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്തെത്തി. ഇതോടെ കേസില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്ബായി കേസില്‍ തീര്‍പ്പുണ്ടാകില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

2017 ഒക്‌ടോബര്‍ 26 നാണ് കേസ് ആദ്യമായി സുപ്രീം കോടതി പരിഗണിച്ചത്. മുന്നരവര്‍ഷത്തിനിടെ 26 തവണ കേസ് കോടതിക്ക് മുമ്ബാകെ വന്നെങ്കിലും അന്തിമവാദം തുടങ്ങാനായിട്ടില്ല. നേരത്തെ ലാവ്‌ലിന്‍ കേസ് ഒത്തു തീര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. എ.കെ. ആന്റണിയാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!