ഹൃദയാഘാതത്താല്‍ മരണപ്പെട്ട സ്ത്രീയെ തൂക്കിലേറ്റി.!! ശിക്ഷ നടപ്പാക്കി ഇറാന്
ഇറാനില്‍ മരണശിക്ഷ വിധിക്കപ്പെട്ട സ്ത്രീ, ഹൃദയാഘാതം വന്നു മരിച്ചതിനു ശേഷവും അവരെ തൂക്കിലേറ്റി, ശിക്ഷ നടപ്പാക്കി ഇറാന് ഗവണ്മെന്റ്. ഓരോ കുറ്റവാളികളെയും തൂക്കിലേറ്റുന്നത് കണ്ടുകൊണ്ട്, 16 പേര്‍ക്കൊപ്പം തൂക്കുമരത്തിനടുത്ത് വരിനില്‍ക്കുമ്ബോഴാണ് അവര്‍ മരണപ്പെട്ടത്. തന്നെയും മകളെയും അപമാനിച്ചെന്ന് ആരോപിച്ച് ഇറാനിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ ഭര്‍ത്താവിനെ കൊന്ന കുറ്റത്തിനാണ് സഹ്റ ഇസ്മായിലി എന്ന സ്ത്രീ ശിക്ഷിക്കപ്പെട്ടത്. തലസ്ഥാന നഗരമായ ടെഹ്റാനില്‍ നിന്നും 20 മൈല്‍ മാത്രം ദൂരെയുള്ള രാജയ് ഷാര് ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. സഹ്റയുടെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് താഴെ നിന്ന് കസേര തട്ടാനുള്ള അവകാശം വിനിയോഗിക്കാനായിട്ടാണ്, ശരിയത്ത് നിയമപ്രകാരം അവളുടെ നിര്‍ജീവ ശരീരം തൂക്കിലേറ്റിയത്. ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യമാണ് ഇറാന്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam