രാജ്യത്തെ 100 മികച്ച യൂണിവേഴ്‌സിറ്റികളില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കും സ്ഥാനം

കൊച്ചി: മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ (എന്‍ഐആര്‍എഫ്) രാജ്യത്തെ ഏറ്റവും മികച്ച 100 സ്ഥാപനങ്ങളില്‍ 99-ാം സ്ഥാനത്താണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്).

'ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം രാജ്യത്തിലെ 50 മികച്ച സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്നാണ്. ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റില്‍ ഞങ്ങളുടെ പരിശ്രമങ്ങള്‍, പേറ്റന്റ്, പ്രോജക്ടുകള്‍, വിദ്യാര്‍ത്ഥി-അധ്യാപക അനുപാതത്തിലും എന്നിവയുടെ അടിസ്ഥാനത്തിലും മികച്ച പ്രകടനം കാഴ്ചവച്ചതായി കുസാറ്റ് വൈസ് ചാന്‍സലര്‍ ജെ ലെത പറഞ്ഞു.അദ്ധ്യാപനം, പഠനരീതികള്‍, ഗവേഷണങ്ങള്‍, പ്രൊഫഷണല്‍ പ്രാക്റ്റീസ്, ബിരുദാനന്തര പരിപാടികള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്. കുസാറ്റ് 35.42 ല്‍ നിന്ന് 40.53 സ്‌കോറാണ് നേടിയത്. ഇങ്ങനെ സ്‌കോര്‍ നേടിയ രാജ്യത്തെ ആദ്യ 100 സ്ഥാപനങ്ങളില്‍ ആദ്യത്തേതായിരുന്നു കുസാറ്റ്. കഴിഞ്ഞ വര്‍ഷം സര്‍വകലാശാലകളില്‍ 86 ാം റാങ്കുണ്ടായിരുന്നു.

2016-17-ല്‍ കുസാറ്റ് രണ്ട് പേറ്റന്റുകളും 23,50000 രൂപയുമാണ് നേടിയത്. കണ്‍സള്‍ട്ടേഷന്‍ പ്രോജക്ടുകള്‍ വഴി 84,17,975 രൂപയും ലഭിച്ചു. യൂണിവേഴ്‌സിറ്റി 2016-17 ല്‍ ചാന്‍സലറുടെ അവാര്‍ഡ് നേടിയെടുക്കുകയും ചെയ്തു. 750 മാര്‍ക്കില്‍ നിന്ന് 499.51 എന്ന സ്‌കോര്‍ നേടിയ കുസാറ്റ് 5 കോടിയുടെ ക്യാഷ് പ്രൈസാണ് നേടിയത്.അക്കാദമിക്‌സ്, അധ്യാപനം, അധ്യാപന രീതികള്‍, വിദ്യാര്‍ത്ഥികളുടെ പ്രൊഫൈല്‍, നേട്ടങ്ങള്‍, അക്കാദമിക് ഭരണം, മറ്റ് നേട്ടങ്ങള്‍ തുടങ്ങിയ വിശാലമായ ഘടകങ്ങളില്‍ യൂണിവേഴ്‌സിറ്റിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.യൂണിവേഴ്‌സിറ്റിയെ ഒരു സ്ഥാപനം എന്ന നിലയില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു നിര്‍ദ്ദേശം കുസാറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ 1, 000 കോടിയാണ് സര്‍വകലാശാലക്ക് ലഭിക്കുക. അത് വികസന പ്രവര്‍ത്തനങ്ങളില്‍ ചെലവഴിക്കും. അടുത്ത അക്കാദമിക വര്‍ഷത്തില്‍ ശാസ്ത്രത്തില്‍ അഞ്ചുകൊല്ലത്തെ സംയോജിത കോഴ്‌സുകള്‍ തുടങ്ങാനും കുസാറ്റ് ആലോചിക്കുന്നു. ഇങ്ങനെ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയാകുംകുസാറ്റ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.