സിബിഎസ്ഇ: പത്തിലെ ഒന്നാം റാങ്കിനു മലയാളിയും

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​വ​രി​ൽ മ​ല​യാ​ളി​യും. 500ൽ 499 ​മാ​ർ​ക്ക് വാ​ങ്ങി കൊ​ച്ചി തൃ​ക്കാ​ക്ക​ര ഭ​വ​ൻ​സ് വി​ദ്യാ​ല​യ​ത്തി​ലെ ജി. ​ശ്രീ​ല​ക്ഷ്മി​യാ​ണ് മ​റ്റ് മൂ​ന്നു പേ​ർ​ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ദേശീയതലത്തിൽ വിജയം 86.7 ശ​ത​മാ​നം. 99.90 ശതമാനം വിജയംനേടി തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ്‍ ഒ​ന്നാ​മ​തെ​ത്തി. പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ല​ത്തി​ലും തി​രു​വ​ന​ന്ത​പു​രം റീജൺ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു.

ഗു​രു​ഗ്രാം ഡി​പി​എ​സി​ലെ പ്ര​ഗ​ർ മി​ത്ത​ൽ, ബി​ജ്​നോ​ർ ആ​ർ.​പി പ​ബ്ലി​ക് സ്കൂ​ളി​ലെ റിം​സിം അ​ഗ​ർ​വാ​ൾ, ഷാം​ലി സ്കോ​ട്ടി​ഷ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ന​ന്ദി​നി ഗാ​ർ​ഗ് എ​ന്നി​വ​രാ​ണ് ശ്രീ​ല​ക്ഷ്മി​ക്കൊ​പ്പം 500ൽ 499 ​മാ​ർ​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​ത്. 498 മാ​ർ​ക്ക് നേ​ടി​യ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 497 മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി​യ 14 പേ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ​ത് 1,31,493 പേ​രാ​ണ്; 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ​ത് 27,426 പേ​രും.

ര​ണ്ടാ​മ​തെ​ത്തി​യ ചെ​ന്നൈ റീജൺ 97.37 ശ​ത​മാ​ന​വും മൂന്നാ മതെത്തിയ അ​ജ്മേ​ർ 91.86 ശ തമാനവും വിജയം കുറിച്ചു. ആ​ണ്‍കു​ട്ടി​ക​ളേ​ക്കാ​ൾ പെ​ണ്‍കു​ട്ടി​ക​ളാ​ണ് വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​ത്.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രി​ൽ 489 മാ​ർ​ക്ക് നേ​ടി​യ ഗു​രു​ഗ്രാം സ​ണ്‍സി​റ്റി​യി​ലെ അ​നു​ഷ്ക പാ​ണ്ഡെ ​യും ഗാ​സി​യാ​ബാ​ദ് ഉ​ത്തം സ്കൂ​ളി​ലെ സ​ന്യ ഗാ​ന്ധി​യും ഈ ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 92.55 ശ​ത​മാ​ന​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വി​ജ​യം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.