മെഴുകുതിരികളും ചന്ദനത്തിരികളും ആരോഗ്യത്തിനു ദോഷമോ? സൂക്ഷിക്കുക

എല്ലാവരുടെയും വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മെഴുകുതിരികളും ചന്ദനത്തിരികളും. എന്നാല്‍ അത് ശരീരത്തിന് നല്ലതാണോ അതോ മോഷമാണോ എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ് മെഴുകുതിരികളും ചന്ദനതിരികളുള്‍പ്പെടെയുളള എയര്‍ ഫ്രെഷ്‌നറുകളും.

കാന്‍ഡിലുകളും എയര്‍ഫ്രെഷ്‌നറുകളും അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍,ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാവുമെന്നു മാത്രമല്ല ഡിഎന്‍ എ യുടെ ഘടനയില്‍ മാറ്റം വരുത്താന്‍ വരെ ഇവ കാരണമാകുന്നുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുഗന്ധത്തിനായി ഇവയില്‍ ഉപയോഗിക്കുന്ന ഫ്രാങ്കിന്‍സെന്‍സ് എന്ന വസ്തുവാണ് ഡി എന്‍ എ മാറ്റങ്ങള്‍ക്കു വരെ ഇടയാക്കുന്നത്.

ഗര്‍ഭിണികള്‍ ഇത്തരം ഗന്ധങ്ങള്‍ അമിതമായി ശ്വസിക്കുന്നത് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ കുഞ്ഞിന്റെ ഹോര്‍മോണ്‍ വികാസത്തെയും ഇവ ബാധിച്ചേക്കാം. ഇവ പുറംതള്ളുന്ന ഫോര്‍മല്‍ഡീഹൈഡ്, പാരാഫിന്‍ പോലുളള കെമിക്കലുകള്‍ ശരീരം അതിവേഗം ആഗിരണം ചെയ്യപ്പെടുന്നവയാണ്

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!