തൈര് സാദം നിങ്ങളുടെ ഓര്‍മ്മശക്തിക്കൂട്ടും, നിങ്ങളെ സന്തോഷിപ്പിക്കും

തൈര് സാദമെന്ന് കേള്‍ക്കുമ്പോള്‍ ഒരു തമിഴ് ചുവ തോന്നുന്നുണ്ടല്ലെ, എന്നാല്‍ നമ്മുടെ നാട്ടിലും ആള് പുലിയാണ്. തൈര് സാദം കൊണ്ടുള്ള ഗുണങ്ങള്‍ ഒട്ടേറെയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും അതിലൂടെ സന്തോഷത്തിനും വക നല്‍കുന്ന ഭക്ഷണമാണ് തൈര് സാദം.

തൈരില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്‍ മനുഷ്യ ശരീരത്തിന് അത്യാവശ്യമാണ്. ട്രിപ്‌റ്റോഫാനാണ് മനുഷ്യ ശരീരത്തിന് ആവശ്യമുള്ള സെറാടോണിനും മെലാടോണിനും ഉതകുന്നത്. ഇതില്‍ സെറാട്ടോണിന് നമ്മുടെ മൂഡിനെ (സന്തോഷം,​ സങ്കടം തുടങ്ങിയവ)​ ക്രമപ്പെടുത്താനാകും. ഓര്‍മ്മശക്തിക്കും പഠനത്തിനും വേണ്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും സെറാടോണിനാകും. ജേര്‍ണല്‍ ഓഫ് ന്യൂട്ടിറീഷണല്‍ സയന്‍സിന്റെ പഠനത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ കണ്ടെത്തിയത്.

അത്ര വേഗത്തില്‍ ട്രിപ്‌റ്റോഫാന്‍ ശരീരത്തിലെത്തില്ല. അത് ചില ഭക്ഷണങ്ങളിലൂടെയാണ് സാധിക്കാറ്. തൈര് സാദം അത്തരം ഭക്ഷണങ്ങളിലൊന്നാണ്. കാര്‍ബോഹൈഡ്രേറ്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്ന തൈര് സാദത്തിന് ട്രിപ്‌റ്റോഫാന്‍ പകരാന്‍ സാധിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!