വില കുറയുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്..

ന്യൂഡല്‍ഹി: ജി.എസ്.ടി കൗണ്‍സിലിന്റെ 31-ാം യോഗം 40 ഉല്‍പന്നങ്ങളുടെ നികുതി കുറച്ചു. 18 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന 33 ഉല്‍പന്നങ്ങളെ 12, 5 ശതമാനം നികുതി സ്ലാബിലേക്കും 28 ശതമാനം സ്ലാബിലുണ്ടായിരുന്ന ഏഴ് ഉല്‍പന്നങ്ങളെ 18 ശതമാനം സ്ലാബിലേക്കുമാണ് മാറ്റിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.
വില കുറയുന്നവ

1. വീല്‍ ചെയറിന്റെ നികുതി 28 ല്‍ നിന്നും 5 ശതമാനമാകും

2. 32 ഇഞ്ച് മോണിറ്ററിന്റെയും ടിവിയുടെയും നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചു.

3. 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റിന്റെ നികുതി 28 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറച്ചു. 4. 100 രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റിന്റെ നികുതി 28 ല്‍ നിന്നും 18 ശതമാനമാക്കി.

5. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിന്റെ നികുതി 12 ശതമാനമാക്കി കുറച്ചു.

6. മതപരമായ ചടങ്ങുകള്‍ക്കുള്ള പ്രത്യേക വിമാനത്തില്‍ എക്കണോമി ക്ലാസിലെ യാത്രയുടെ നികുതി 5 ശതമാനമായും ബിസിനസ് ക്ലാസിലേത് 12 ശതമാനമായും കുറച്ചു.

7. സോളാര്‍ പ്ലാന്റുകളുടെ ജി.എസ്.ടി 5 ശതമാനമായി കുറച്ചു.

8. 28 ശതമാനം സ്ലാബില്‍ ഇനി അവശേഷിക്കുന്ന ഉല്‍പന്നങ്ങളില്‍ ഏറെയും ആഡംബര വസ്തുക്കളാണ്.

9. വാഹനങ്ങളുടെ പാട്‌സും സിമെന്റും 28 ശതമാനം സ്ലാബില്‍ നിന്നും മാറ്റിയിട്ടില്ല.

10. എ.സി, ഡിഷ് വാഷര്‍ എന്നിവുയും 28 ശതമാനം സ്ലാബില്‍ തുടരും.

11. ജന്‍ ധന്‍ അക്കൗണ്ട് ഉടമകളെ നികുതിയില്‍ നിന്നും ഒഴിവാക്കി.

18 ശതമാനം സ്ലാബില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് ഉല്‍പന്നങ്ങളെ 12 ശതമാനത്തിലേക്കും ഒരെണ്ണത്തെ അഞ്ച് ശതമാനം സ്ലാബിലേക്കും മാറ്റി.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!