ഇനി പിടിച്ചുപറി നടക്കില്ല: ഓട്ടോ ഡ്രൈവര്‍മാരെ പൂട്ടാന്‍ പുതിയ മൊബൈല്‍ ആപ്പ്

തിരുവനന്തപുരം : ഇനി ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തോന്നിയ നിരക്ക് വാങ്ങാനും പിടിച്ച്‌ പറിക്കാനും പറ്റില്ല .

യഥാര്‍ത്ഥ ഓട്ടോറിക്ഷാ നിരക്ക് അറിയാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുങ്ങി കഴിഞ്ഞു.

ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരവും നിരക്കും ഇനി യാത്രക്കാരന് ഈ ആപ്പിലൂടെ തിരിച്ചറിയാനാവും. ലീഗല്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍. ആപ്ലിക്കേഷന്റെ പരീക്ഷണ ഉപയോഗം ആരംഭിച്ച്‌ കഴിഞ്ഞു. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കൃത്യമായി അറിയാനും അത് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാനും ഈ ആപ്പിന് സാധിക്കും.

സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!