ഒലായില്‍ നിക്ഷേപിക്കാന്‍ ഫ്ലിപ്കാര്‍ട്ട് സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍

ഓണ്‍ലൈന്‍ ടാക്സി സേവനദാതാവായ ഒലായില്‍ നിക്ഷേപിക്കാന്‍ ഫ്ലിപ്കാര്‍ട്ട് സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍. ഒലായുടെ പാരന്റ് കമ്ബനിയായ എഎന്‍ഐ ടെക്നോളോജീസില്‍ 2.1 കോടി ഡോളറാണ് അദ്ദേഹം നിക്ഷേപിക്കുന്നത്.
ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് പിരിഞ്ഞതിന് ശേഷമുള്ള സച്ചിന്റെ ആദ്യ നിക്ഷേപമാണിത്. ഫ്ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് പിന്നാലെ സച്ചിന്‍ തന്റെ 100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരി വാള്‍മാര്‍ട്ടിന് വിറ്റിട്ടാണ് മടങ്ങിയത്.

അടുത്ത ഫണ്ടിംഗ് റൗണ്ടില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്. 21,250 രൂപ വിലയുള്ള 70,588 സീരീസ് ജെ പ്രീഫറന്‍സ് ഓഹരികളാണ് ഒലാ സച്ചിന് കൈമാറിയിരിക്കുന്നത്.

ഒലായില്‍ ഇപ്പോള്‍ 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് ഒലായില്‍ ആധിപത്യം സ്ഥാപിക്കാതിരിക്കാനാണ് കമ്ബനി മേധാവിയായ ഭാവേഷ് അഗര്‍വാള്‍ ഫണ്ടിംഗ് കാംപെയ്‌നുകള്‍ നടത്തുന്നതെന്നാണ് പ്രമുഖര്‍ നിരീക്ഷിക്കുന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!