153 രൂപയ്‌ക്ക് 100 ടിവി ചാനലുകള്‍

ന്യൂഡല്‍ഹി: ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്ക് കേബിള്‍ ടിവി, ഡി.ടി.എച്ച്‌ വഴി ജി.എസ്.ടി അടക്കം 153.40 രൂപയ്‌ക്ക് 100 ചാനലുകള്‍ കാണാനുള്ള ബേസ് പാക്കേജ് ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പ്രഖ്യാപിച്ചു. ഇഷ്ട ചാനലുകള്‍ 31ന് മുന്‍പ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കണം. പാക്കേജ് ഫെബ്രുവരി ഒന്നിന് നിലവില്‍ വരും.

ബേസ് പാക്കേജില്‍ ഹൈ ഡെഫിനിഷന്‍ (എച്ച്‌.ഡി) ചാനലുകള്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഒരു എച്ച്‌.ഡി ചാനല്‍ രണ്ട് എസ്.ഡി ചാനലുകള്‍ക്ക് തുല്യമായി കണക്കാക്കി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് ചാനല്‍ രംഗത്തുള്ളവര്‍ പറയുന്നു. കേബിള്‍ ടിവി, ഡി.ടി.എച്ച്‌ കമ്ബനികളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

കൂടാതെ, പേ ചാനലിന്റെ പരമാവധി നിരക്ക് 19 രൂപയായി ട്രായ് നിശ്‌ചയിച്ചിട്ടുണ്ട്. ചാനലുകള്‍ക്ക് ഒന്നിച്ച്‌ ബൊക്കെയായി വിലയിട്ട് പ്രേക്ഷകനു മേല്‍ അടിച്ചേല്പിക്കാനാകില്ല. ബൊക്കെയില്‍ ഇഷ്‌ടമുള്ള ചാനല്‍ മാത്രം തിരഞ്ഞെടുത്ത് കാണാന്‍ കഴിയുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.