ജെറ്റ് എയര്‍വേസ് ഏറ്റെടുക്കില്ല: ഇത്തിഹാദ്

അബുദാബി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്. തീരുമാനമെടുക്കുമെങ്കില്‍ അത് ഓഹരിയുടമകളുമായി ചര്‍ച്ചചെയതാകുമെന്നും കമ്പനി വ്യക്തമാക്കി.

ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികള്‍ കൈവശമുള്ള ഇത്തിഹാദ് അത് 49 തായി ഉയര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ജെറ്റ് എയര്‍വേസിന്റെ പ്രമോട്ടറായ നരേഷ് ഗോയലിന്റെ കൈവശമുളള ഓഹരികള്‍ ഇത്തിഹാദ് വാങ്ങുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗോയലിനെ നേതൃസ്ഥാനത്ത് നിന്നും മാറ്റുകയാണ് ഇത്തിഹാദിന്റെ രഹസ്യ അജണ്ടയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.