ഒട്ടകപ്പാല്‍ വിപണിയിലിറക്കാനൊരുങ്ങി അമൂല്‍

ന്യൂഡല്‍ഹി : ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നു. ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച്‌ തുടങ്ങിയ വിപണികളിലാകും ആദ്യം ഇവ വില്‍പ്പനയ്ക്കെത്തുക. അരലിറ്റര്‍ പാലിന്‍റെ പായ്ക്കറ്റിന് അമ്ബത് രൂപയാണ് നിരക്ക്. കച്ച്‌ മേഖലയില്‍ നിന്നുളള ഒട്ടക കര്‍ഷകരില്‍ നിന്നാണ് അമൂല്‍ ഒട്ടകപ്പാല്‍ ശേഖരിക്കുക. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാകും ഉല്‍പ്പന്നത്തിന്‍റെ ബ്രാന്‍ഡ് നാമം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.